കാസർഗോഡ് പെൺവാണിഭം; പിന്നിൽ രാഷ്ട്രീയ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരുമെന്നാരോപണം
കാസറഗോഡ്: ഉപ്പള കേന്ദ്രമായി പ്രവർത്തിക്കുന്ന പെൺവാണിഭസംഘത്തിന്റെ പിന്നിൽ രാഷ്ട്രീയ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും ഉണ്ടെന്ന് ആരോപണം . സംഘത്തിന്റെ പിടിയിൽ 15 കാരിയുൾപ്പെടെ 3 പെൺകുട്ടികളാണുള്ളത്. ഈ പെൺവാണിഭസംഘത്തിന്റെ നെടും തൂണായി പ്രവർത്തിക്കുന്നത് മംഗൽപാടി പഞ്ചായത്ത് പരിധിയിലെ സമ്പന്നയായ ഒരു വീട്ടമ്മയാണ്.
ഈ യുവതിക്ക് പത്തോളം വാടക ക്വാട്ടേഴ്‌സുകളുണ്ട് ഈ ക്വാട്ടേഴ്‌സുകൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിക്കുന്നത്. എന്നാൽ എല്ലായിപ്പോഴും ഒരു ക്വാട്ടേഴ്‌സിൽ ആയിരിക്കില്ല ഇവർ താവളം മാറ്റിക്കൊണ്ടെ ഇരിക്കുന്നുണ്ട്. പോലീസുക്കാരുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ വേണ്ടിയാണ് താവളം ഇടയ്ക്കിടെ മാറ്റുന്നത്.

മംഗലാപുരം സ്വദേശിയായ 45 ക്കാരന്റെ മകളാണ് ഈ സംഘത്തിന്റെ പിടിയിലായിട്ടുള്ള 15 കാരി. ഇയാൾക്ക് മൂന്ന് ഭാര്യമാരുണ്ട് അതിൽ ആദ്യത്തെ ഭാര്യയുടെ മകളാണ് സംഘത്തിന്റെ പിടിയിൽ ഉള്ളത്. ഇയാളുടെ മൂന്നാമത്തെ ഭാര്യയെ പോലും സംഘത്തിലെത്തിക്കാനുള്ള ശ്രമം നടന്ന് വരികയാണ്. ഈ പെൺകുട്ടിയെ കുറച്ച് മാസങ്ങൾക്ക് മുമ്പ് ബന്തിയോട് വെച്ച് ഒരു യുവാവിനൊപ്പം കറങ്ങുന്നത് കണ്ട് നാട്ടുകാർ പിടിച്ച് പോലീസിൽ ഏൽപ്പിച്ചിരുന്നു തുടർന്ന് കുട്ടിയെ കോടതിയിൽ ഹാജരാക്കുകയും പെൺകുട്ടിയെ മഹിളാമന്ദിരത്തിലേക്ക് അയക്കുകയും ചെയ്‌തിരുന്നു.
മഹിളാമന്ദിരത്തിൽ നിന്ന് കുട്ടി ആവശ്യപ്പെട്ടത് പ്രകാരം പെൺകുട്ടിയെ വീട്ടുക്കാർക്കൊപ്പം പറഞ്ഞ് വിട്ടിരുന്നു. എന്നാൽ അന്ന് ഈ സമ്പന്നയായ യുവതി കുട്ടിയെ താൻ നല്ല രീതിയിൽ നോക്കിക്കൊള്ളാം എന്ന് പറഞ്ഞ് കൂടെ കൂട്ടുകയായിരുന്നു. ഇങ്ങനെയാണ് കുട്ടി ഇവരുടെ സംഘത്തിൽ അകപ്പെട്ടത്. ഇതിന് പിന്നിൽ രാഷ്ട്രീയക്കാരും പോലീസ് ഉദ്യോഗസ്ഥരും ഉണ്ടെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഒരുപാട് പരാതികൾ നൽകിയെങ്കിലും സംഘത്തിൽ പെട്ടവരെയോ സംഘത്തലവനെയോ പിടിക്കാൻ ഇതുവരെ പോലീസുകാർക്ക് കഴിഞ്ഞിട്ടില്ല.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications