കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് പെൺവാണിഭം; പിന്നിൽ രാഷ്ട്രീയ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരുമെന്നാരോപണം

  • By Desk
Google Oneindia Malayalam News

കാസറഗോഡ്: ഉപ്പള കേന്ദ്രമായി പ്രവർത്തിക്കുന്ന പെൺവാണിഭസംഘത്തിന്റെ പിന്നിൽ രാഷ്ട്രീയ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും ഉണ്ടെന്ന് ആരോപണം . സംഘത്തിന്റെ പിടിയിൽ 15 കാരിയുൾപ്പെടെ 3 പെൺകുട്ടികളാണുള്ളത്. ഈ പെൺവാണിഭസംഘത്തിന്റെ നെടും തൂണായി പ്രവർത്തിക്കുന്നത് മംഗൽപാടി പഞ്ചായത്ത് പരിധിയിലെ സമ്പന്നയായ ഒരു വീട്ടമ്മയാണ്.

ഈ യുവതിക്ക് പത്തോളം വാടക ക്വാട്ടേഴ്‌സുകളുണ്ട് ഈ ക്വാട്ടേഴ്‌സുകൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിക്കുന്നത്. എന്നാൽ എല്ലായിപ്പോഴും ഒരു ക്വാട്ടേഴ്‌സിൽ ആയിരിക്കില്ല ഇവർ താവളം മാറ്റിക്കൊണ്ടെ ഇരിക്കുന്നുണ്ട്. പോലീസുക്കാരുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ വേണ്ടിയാണ് താവളം ഇടയ്ക്കിടെ മാറ്റുന്നത്.

kasargodu

മംഗലാപുരം സ്വദേശിയായ 45 ക്കാരന്റെ മകളാണ് ഈ സംഘത്തിന്റെ പിടിയിലായിട്ടുള്ള 15 കാരി. ഇയാൾക്ക് മൂന്ന് ഭാര്യമാരുണ്ട് അതിൽ ആദ്യത്തെ ഭാര്യയുടെ മകളാണ് സംഘത്തിന്റെ പിടിയിൽ ഉള്ളത്. ഇയാളുടെ മൂന്നാമത്തെ ഭാര്യയെ പോലും സംഘത്തിലെത്തിക്കാനുള്ള ശ്രമം നടന്ന് വരികയാണ്. ഈ പെൺകുട്ടിയെ കുറച്ച് മാസങ്ങൾക്ക് മുമ്പ് ബന്തിയോട് വെച്ച് ഒരു യുവാവിനൊപ്പം കറങ്ങുന്നത് കണ്ട് നാട്ടുകാർ പിടിച്ച് പോലീസിൽ ഏൽപ്പിച്ചിരുന്നു തുടർന്ന് കുട്ടിയെ കോടതിയിൽ ഹാജരാക്കുകയും പെൺകുട്ടിയെ മഹിളാമന്ദിരത്തിലേക്ക് അയക്കുകയും ചെയ്‌തിരുന്നു.

മഹിളാമന്ദിരത്തിൽ നിന്ന് കുട്ടി ആവശ്യപ്പെട്ടത് പ്രകാരം പെൺകുട്ടിയെ വീട്ടുക്കാർക്കൊപ്പം പറഞ്ഞ് വിട്ടിരുന്നു. എന്നാൽ അന്ന് ഈ സമ്പന്നയായ യുവതി കുട്ടിയെ താൻ നല്ല രീതിയിൽ നോക്കിക്കൊള്ളാം എന്ന് പറഞ്ഞ് കൂടെ കൂട്ടുകയായിരുന്നു. ഇങ്ങനെയാണ് കുട്ടി ഇവരുടെ സംഘത്തിൽ അകപ്പെട്ടത്. ഇതിന് പിന്നിൽ രാഷ്ട്രീയക്കാരും പോലീസ് ഉദ്യോഗസ്ഥരും ഉണ്ടെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഒരുപാട് പരാതികൾ നൽകിയെങ്കിലും സംഘത്തിൽ പെട്ടവരെയോ സംഘത്തലവനെയോ പിടിക്കാൻ ഇതുവരെ പോലീസുകാർക്ക് കഴിഞ്ഞിട്ടില്ല.

English summary
news baout kasargodu sex racket
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X