നീലേശ്വരം പീഡനം:സാമ്പത്തിക നേട്ടത്തിനായി പെണ്‍കുട്ടിയെ മറ്റുള്ളവർക്ക് കാഴ്ചവച്ചു, രണ്ടാനമ്മയും പ്രതി
നീലേശ്വരം: കാസര്‍കോട് നീലേശ്വരത്ത് 16കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ടാനമ്മയ്ക്കും പങ്കുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പെണ്‍കുട്ടി പീഡനത്തിനിരയാവുകയാണെന്നും രണ്ടാനമ്മ അറിഞ്ഞുകൊണ്ടാണ് പിതാവ് മറ്റുള്ളവരും പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പിതാവും രണ്ടാനമ്മയും സാമ്പത്തിക നേട്ടത്തിനായി പെണ്‍കുട്ടിയെ മറ്റുള്ളവര്‍ക്ക് കാഴ്ചവച്ചിട്ടുണ്ട്. പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രം നടത്തിയ ആശുപത്രിയിലെ ഡോക്ടറെയും ചോദ്യം ചെയ്യുന്നുണ്ട്.

സംഭവത്തില്‍ മദ്രസാധ്യാപകനായ പിതാവ് ഉള്‍പ്പെടെ നാല് പേര് അറസ്റ്റില്‍ . നീലേശ്വരം അഴിത്തല സീറോഡിലാണ് സംഭവം. കഴിഞ്ഞ രണ്ട് വര്‍ഷമായി കുട്ടി നിരന്തര പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. കുട്ടി ഗര്‍ഭിണി ആയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. പെണ്‍കുട്ടി ഒരുമാസമായി ബന്ധുവീട്ടില്‍ കഴിയുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്. തുടര്‍ന്ന് അമ്മാവന്മാര് നീലേശ്വരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കര്‍ണ്ണാടക സുള്ള്യ സ്വദേശിയാണ് കുട്ടിയുടെ പിതാവ്. ഇയാളുടെ ആദ്യ ഭാര്യയില്‍ ഉള്ളതാണ് പെണ്‍കുട്ടി. നേരത്തേ ഇയാള്‍ നാല് പീഡിന കേസുകളില്‍ പ്രതിയായിരുന്നുവെന്നാണ് വിവരം.
സംഭവത്തില്‍ കൂടുതല്‍ പേര് അറസ്റ്റിലാവുമെന്നാണ് കരുതുന്നത്. രണ്ട് വര്‍ഷമായി പെണ്‍കുട്ടി നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാവുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ പീഡിപ്പിച്ചിരുന്നുവത്രേ. ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വെച്ചിരിക്കുകയായിരുന്നു. ഇയാളുടെ സുഹൃത്തുക്കളില്‍ ഏഴ് പേരും പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്കി.ഇതോടെയാണ് മറ്റ് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തത്. കുട്ടിയെ സംസ്ഥാനത്തിന് പുറത്ത് എത്തിച്ചും പീഡിപ്പിച്ചതായി സൂചന ഉണ്ട്. പെണ്‍കുട്ടിയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications