കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

15 ദിവസത്തിനുള്ളില്‍ ഗള്‍ഫില്‍ ജോലി; വാട്‌സാപ്പ് ഓഫറിലൂടെ വിസാതട്ടിപ്പിനിരയാകുന്നത് മലയാളികള്‍, ജോലിയോ ഭക്ഷണമോ ലഭിക്കാതെ ഒന്‍പതുപേര്‍ യുഎഇയിൽ നരകയാതനയില്‍!!

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: വാട്ട് സാപ് വഴിയുള്ള ഓഫറിലൂടെ വിസാതട്ടിപ്പിനിരയായ ഒമ്പത് മലയാളികള്‍ യുഎഇയില്‍ കുടുങ്ങിതായി വിവരം ലഭിച്ചു. 20നും 30നും ഇടയില്‍ പ്രായമുള്ളവരാണ് യുഎഇയില്‍ കുടുങ്ങിയിരിക്കുന്നത്. ഒരുമാസത്തിനിടെ ഇത്തരത്തില്‍ 19 മലയാളികളാണ് തട്ടിപ്പിനിരയായത്. കോഴിക്കോട് സ്വദേശികളായ ഐനാസ്, റഫീഖ്, മണ്ണാര്‍ക്കാട് സ്വദേശികളായ അസ്ഹറലി, നൗഫല്‍, എടപ്പാള്‍ സ്വദേശിയായ ഫാസില്‍, കുറ്റിപ്പുറത്തുനിന്നുള്ള പ്രവീണ്‍, കൊണ്ടോട്ടി സ്വദേശി അര്‍ഷല്‍, അസീസ് മണ്ണാര്‍ക്കാട്, കൊല്ലത്തുനിന്നുള്ള വിശാഖ് എന്നിവരാണ് യു.എ.ഇയില്‍ കുടുങ്ങിയിരിക്കുന്നത്.

<strong>ഇവിഎമ്മും വിവിപാറ്റും തമ്മില്‍ പൊരുത്തക്കേട്! തുറന്ന് സമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍</strong>ഇവിഎമ്മും വിവിപാറ്റും തമ്മില്‍ പൊരുത്തക്കേട്! തുറന്ന് സമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

15 ദിവസത്തിനുള്ളില്‍ ഗള്‍ഫില്‍ ജോലി എന്ന വാഗ്ദാനവുമായി ഒരാള്‍ വാട്ട്‌സാപില്‍ സന്ദേശം ഷെയര്‍ ചെയ്തിരുന്നു. പ്രതിമാസം 1,200 ദിര്‍ഹം ശമ്പളവും സൗജന്യ ഭക്ഷണവും താമസസൗകര്യവും നല്‍കുമെന്നും വാഗ്ദാനത്തിലുണ്ടായിരുന്നു. ഇത് അന്വേഷിച്ച് തൊഴില്‍ തേടിയവരാണ് കുരുക്കില്‍ പെട്ടിരിക്കുന്നത്. അത്തരത്തില്‍ വാട്‌സാപ്പിലൂടെ പരിചയപ്പെട്ട ഷഫീഖ് എന്നയാളാണ് തങ്ങളെ കബളിപ്പിച്ചതെന്ന് ഇവര്‍ പറയുന്നു.

VISA cheating issue

വാട്‌സാപ്പിലൂടെ പ്രചരിച്ച ജോബ് ഓഫറില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച ഒമ്പതുപേരെ ചേര്‍ത്ത് ഷഫീഖ് വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയിരുന്നു. ഇതുവഴിയാണ് ഷഫീഖ് ഇവരുമായി ആശയ വിനിമയം നടത്തിയിരുന്നത്. അജ്മാനിലെ അല്‍ഹൂത്ത് സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി നല്‍കാമെന്നാണ് ഇവരെ ഷഫീക്കും സുഹൃത്ത് ഷമീറും ചേര്‍ന്ന് വിശ്വസിപ്പിച്ചത്. വിസ നടപടിക്രമങ്ങള്‍ക്കായി 20,000 രൂപയും അതിനുശേഷം 50,000 രൂപയും ആദ്യം ആവശ്യപ്പെട്ടിരുന്നു.

ഇതില്‍ വിശ്വാസ്യത തോന്നിയതോടെ ഒന്‍പതുപേരും ഷെഫീഖിന്റെ പേരിലുള്ള ഫെഡറല്‍ ബാങ്ക് കൊപ്പം ശാഖയിലേക്കുള്ള അക്കൌണ്ടിലേക്ക് പണം നിക്ഷേപിക്കുകയായിരുന്നു. മൂന്നുമാസത്തേക്കുള്ള വിസിറ്റ് വിസയാണ് ഇവര്‍ക്ക് നല്‍കിയത്. ജൂലൈ 15 ന് അബുദാബി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടന്‍ തന്നെ നഗരം പരിചയപ്പെടുത്താന്‍ കൊണ്ടുപോയിരുന്നു. തുടര്‍ന്ന് നാലുപേരെ അജ്മാനിലേക്കും അഞ്ചുപേരെ അല്‍ ഐനിലേക്കും കൊണ്ടുപോയി.

പിന്നീട് ജോലിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പറഞ്ഞ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉടമ ജയിലിലാണെന്നും സ്ഥാപനം അടച്ചിരിക്കുകയാണെന്നും പുതിയ ജോലികള്‍ കണ്ടെത്തേണ്ടിവരുമെന്നും പറഞ്ഞ കൈമലത്തുകയാണ് ചെയ്തതെന്ന് ഇരകളിലൊരാളായ ഫാസില്‍ പറയുന്നു. ഇതോടെയാണ് തങ്ങള്‍ തട്ടിപ്പിനിരയായതായി മനസിലായത്. വിസയ്ക്കായി നല്‍കിയ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 1000 ദിര്‍ഹം മാത്രമേ തരൂ എന്നാണ് ഏജന്റുമാര്‍ പറഞ്ഞതെന്നും തട്ടിപ്പിനിരയായവര്‍ പറയുന്നു. അതിനിടേ റഫീഖ് മുങ്ങിയതോടെ ഇവര്‍ ആശങ്കയിലായി.നിലവില്‍ അല്‍ഐനിലും അജ്മാനിലും കുടുങ്ങിക്കിടക്കുന്ന തങ്ങള്‍ക്ക് ജോലിയോ ഭക്ഷണമോ ഇല്ലെന്നും നാട്ടിലേക്ക് മടങ്ങാന്‍ സഹായിക്കണമെന്നും ഇരയായവര്‍ പറയുന്നു.

English summary
Nine malayalees troubles for visa cheating in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X