കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആശങ്ക വേണ്ട! കാസര്‍കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ള മൂന്നുപേര്‍ക്കും ഡിഫ്ത്തീരിയ ഇല്ലെന്ന് സ്ഥിരീകരണം

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: ഈസ്റ്റ് എളേരി ചിറ്റാരിക്കാലില്‍ ഡിഫ്ത്തീരിയ ബാധിച്ച് ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ള മൂന്നു പേര്‍ക്കും ഡിഫ്ത്തീരിയ ഇല്ലെന്ന് സ്ഥിരീകരണം. ഇവരുടെ പരിശോധന ഫലങ്ങള്‍ നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും അറിയിച്ചു. ചിറ്റാരിക്കാലിലെ രണ്ട് കുട്ടികളടക്കം മൂന്നുപേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്.

<strong>നിർമ്മാണത്തിലിരിക്കുന്ന നാവികസേനയുടെ യുദ്ധക്കപ്പലിൽ തീപ്പിടുത്തം; ഒരാൾ മരിച്ചു, കാരണം വ്യക്തമല്ല!!</strong>നിർമ്മാണത്തിലിരിക്കുന്ന നാവികസേനയുടെ യുദ്ധക്കപ്പലിൽ തീപ്പിടുത്തം; ഒരാൾ മരിച്ചു, കാരണം വ്യക്തമല്ല!!

ഈസ്റ്റ് എളേരി പഞ്ചായത്തിലെ അതിരുമാവ് പട്ടികവര്‍ഗ കോളനിയിലെ യുവാവ് പനിയുടെ ചികിത്സക്കായാണ് പരിയാരം മെഡിക്കല്‍ കോളേജിലെത്തിയത്. യുവാവിന് ഡിഫ്തീരിയ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആരോഗ്യവകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാണ് ഈ പ്രദേശം.

diphtheria

രോഗം ബാധിച്ച് ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് 450 പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പും പ്രതിരോധ ഗുളികളും നല്‍കിയതായി ഡി.എം.ഒ. ഡോ.എ.പി ദിനേശ് കുമാര്‍ അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും ജാഗ്രത പാലിക്കണം. പനി, തൊണ്ട വേദന എന്നിവ അനുഭവപ്പെട്ടാല്‍ ചികിത്സ തേടണമെന്നും ഡി.എം.ഒ നിര്‍ദേശിക്കുന്നു.

English summary
No diphtheria paties in Kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X