ഹൈബി ഈഡന് ആശ്വാസം; ലൈംഗിക പീഡന കേസിൽ തെളിവില്ലെന്ന് സിബിഐ, കേസ് അവസാനിപ്പിക്കുന്നു
ഹൈബി ഈഡനെതിരായ സോളാർ പീഡന കേസ് സി.ബി.ഐ അവസാനിപ്പിക്കുന്നു. ലൈംഗിക പീഡന കേസിൽ തെളിവില്ലെന്ന് സിബിഐ സംഘം കോടതിയിൽ റിപ്പോർട്ട് നൽകി.തെളിവ് നൽകാൻ പരാതിക്കാരിക്ക് സാധിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സോളാർ കേസ് പ്രതി നൽകിയ പരാതിയിലായിരുന്നു എംഎൽഎക്കെതിരെ കേസെടുത്തത്.
എംഎൽഎ ഹോസ്റ്റലിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംസ്ഥാന സർക്കാരാണ് കേസ് സിബിഐയെ ഏൽപ്പിച്ചത്.ഇതുമായി ബന്ധപ്പെട്ട് സിബിഐ സംഘം രജിസ്റ്റർ ചെയ്ത ആറ് കേസുകളിലെ ആദ്യത്തെ കേസിന്റെ അന്വേഷണ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്..പരാതിക്കാരിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന് സിബിഐ റിപ്പോർട്ടില്‍ പറയുന്നു.

എംഎൽഎ ഹോസ്റ്റലിൽ പരാതിക്കാരിയുമായി സി.ബി.ഐ സംഘം നേരത്തേ തെളിവെടുപ്പ് നടത്തിയിരുന്നു.സോളാർ പദ്ധതി നടപ്പാക്കാൻ സഹായം വാഗ്ദാനം ചെയ്ത് എംഎൽഎ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതി പരാതി നല്‍കിയത്.കേരള പൊലിസിന്റെ പ്രത്യേക സംഘത്തിനും ഹൈബി ഈഡൻ എംപിക്കെതിരെ തെളിവ് കണ്ടെത്താനായിരുന്നില്ല.
നാല് വർഷത്തോളം കേരള പോലിസ് അന്വേഷിച്ച കേസാണിത്. തെളിവ് ലഭിക്കാത്തതിനെ തുടർന്ന്, കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിന് മുമ്പാണ് കേസ് സിബിഐക്ക് കൈമാറിയത്.












Click it and Unblock the Notifications