നഴ്സിങ് കോളേജ് വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരം; പോലീസ് കേസെടുക്കുന്നില്ലെന്ന് പരാതി
കാസർകോഡ്: നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ആശുപത്രി മാനേജ്മെന്റിനെതിരെ പരാതി നൽകി ബന്ധു. കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തിൽ വാര്‍ഡനെ തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്തിയന്നും ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്നും ആശുപത്രി എംഡി ഷംസുദ്ദീൻ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് മൂന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിയായ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. വാർഡൻ പെൺകുട്ടിയ മാനസികമായി പീഡിപ്പിച്ചതായി ബന്ധുക്കളും കുടുംബംങ്ങളും ആരോപിച്ചു . പെൺകുട്ടി വയ്യാതെ ഇരിക്കുമ്പോൾ ഭക്ഷണമുൾപ്പെടെ കൊടുക്കാൻ വാർഡൻ തയ്യാറായില്ലെന്നും ആരോഗ്യ അവസ്ഥ മോശമായിരിക്കുമ്രോഴും കുട്ടിയെ അവർ മാനസികമായി ഏറെ സമ്മർദ്ദത്തിലാക്കിയെന്നും ബന്ധുക്കൾ പറയുന്നു. അതിനിടെ കേസിൽ പോലീസ് പരാതി എടുക്കാൻ തയ്യാറാവുന്നില്ലെന്ന് ആരോപിച്ച് യുവജന സംഘടനകങ്ങളുടെ നേതൃത്വത്തിൽ കോളേജിൽ വലിയ പ്രതിഷേധം അരങ്ങേറി.

വിദ്യാർത്ഥികൾ ആശുപത്രിയിലേക്ക് നടന്ന മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സംഘടന നേതാക്കളും പോലീസുകാരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 പോലീസുകാർക്ക് പരിക്കേറ്റു. ചീമേനി സ്റ്റേഷനിലെ എസ് ഐ സുരേഷ്, ഹോസ്ദുര്‍ഗ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ വിനീഷ്, നീലേശ്വരം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ അജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അതേസമയം പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. നിലവിൽ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടിക്ക് രാവിലെ മുതൽ പനിയുണ്ട്. ശ്വാസതടസവും അനുഭവപ്പെട്ടിരുന്നു. അതിനിടെ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് പോലീസ്.












Click it and Unblock the Notifications