സിപിഎമ്മിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം; ലോക്കല്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോട്: സി പി എമ്മിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശമിട്ട ലോക്കല്‍ സെക്രട്ടറയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. കാസര്‍കോട് പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയാണ് രാഘവന്‍.
രമ്ട് ദിവസം മുമ്പാണ് രാഘവന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശമയച്ചത്. എറണാകുളത്തേക്ക് പോകുമ്പോള്‍ ട്രെയിന്‍ യാത്രയ്ക്കിടെയാണ് ഇയാള്‍ സന്ദേശമയച്ചതെന്നാണ് കണ്ടെത്തല്‍. സംഭവം വിവാദമായതോടെ ഭാര്യയ്ക്ക് അയച്ചതാണെന്നും ഗ്രൂപ്പ് മാറിയതാണെന്നും വിശദീകരിച്ച് രാഘവന്‍ രംഗത്തെത്തി.
സ്ത്രീകള്‍ ഉള്‍പ്പടെ അംഗങ്ങളായ വാട്‌സാപ്പ് ഗ്രൂപ്പിലാണ് രാഘവന്‍ സന്ദേശമയച്ചത്. ഗ്രൂപ്പില്‍ നിന്ന് ഇയാള്‍ സന്ദേസം ഡിലീറ്റ് ചെയ്‌തെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ വിഷയം നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഇതിന് ശേഷമാണ് സസ്‌പെന്‍ഷന്‍ നടപടികളിലേക്ക് പാര്‍ട്ടി കടന്നത്.












Click it and Unblock the Notifications