Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡ് ആൾക്കൂട്ട ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; കണ്ടിട്ടും പോലീസ് ഇടപെട്ടില്ലെന്ന് ആരോപണം

കാസർഗോഡ്; ആൾക്കൂട്ട ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചെമ്മനാട് സ്വദേശി മുഹമ്മദ് റഫീഖ് (48) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. കാസർഗോഡ് അരമന കിംസ് ആശുപത്രി പരിസരത്താണ് സംഭവം നടന്നത്.യുവതിയെ ശല്യം ചെയ്തെന്നാരോപിച്ചാണ് റഫീഖിനെ മർദ്ദിച്ചതെന്നാണ് സൂചന.

kasargod

ആശുപത്രി പരിസരത്ത് വെച്ച് ചിലർ റഫീഖുമായി തർക്കത്തിലേർപ്പെടുകയായിരുന്നു പ്രദേശവാസികൾ പറയുന്നു. പിന്നീട് റഫീഖ് അടുത്തുള്ള മെഡിക്കൽ സ്റ്റോറിലേക്ക് പോയപ്പോഴും ഇവർ റഫീഖിനെ പിന്തുടരയും മെഡിക്കൽ സ്റ്റോർ പരിസരത്ത് വെച്ചും മർദ്ദിക്കുകയായിരുന്നു. പിന്നാലെ റഫീഖ് ആശുപത്രിക്ക് സമീപമുളള്ള ഹെല്‍ത്ത് മാളിനടുത്ത് കുഴഞ്ഞു വീഴുകയായിരുന്നു.

ബോധരഹിതനായി കാണപ്പെട്ട റഫീഖിനെ ഉടന്‍ തന്നെ കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അതേസമയം മർദ്ദനമാണോ റഫീഖിന്റെ മരണകാരണം എന്നത് വ്യക്തമല്ല. പോസ്റ്റുമാർട്ടം റിപ്പോർട്ട് ലഭിച്ചാലേ ഇത് സംബന്ധിച്ച് വ്യക്തത വരൂ. അതേസമയം റഫീഖിനെ മർദ്ദിക്കുന്ന സമയത്ത് അത് വഴി പോലീസ് കടന്ന് പോയെന്നും എന്നാൽ ഇവർ സംഭവത്തിൽ ഇടപെട്ടില്ലെന്നും കണ്ടുനിന്നവർ ആരോപിച്ചു. മരണത്തിന് പിന്നാലെ കാസർഗോഡ് ഡിവൈഎസ്പി സംഭവ സ്ഥലത്തെത്തി.സംഭവത്തിൽ വിശദമായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+