കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് ആൾക്കൂട്ട ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; കണ്ടിട്ടും പോലീസ് ഇടപെട്ടില്ലെന്ന് ആരോപണം

Google Oneindia Malayalam News

കാസർഗോഡ്; ആൾക്കൂട്ട ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചെമ്മനാട് സ്വദേശി മുഹമ്മദ് റഫീഖ് (48) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. കാസർഗോഡ് അരമന കിംസ് ആശുപത്രി പരിസരത്താണ് സംഭവം നടന്നത്.യുവതിയെ ശല്യം ചെയ്തെന്നാരോപിച്ചാണ് റഫീഖിനെ മർദ്ദിച്ചതെന്നാണ് സൂചന.

kasargod

ആശുപത്രി പരിസരത്ത് വെച്ച് ചിലർ റഫീഖുമായി തർക്കത്തിലേർപ്പെടുകയായിരുന്നു പ്രദേശവാസികൾ പറയുന്നു. പിന്നീട് റഫീഖ് അടുത്തുള്ള മെഡിക്കൽ സ്റ്റോറിലേക്ക് പോയപ്പോഴും ഇവർ റഫീഖിനെ പിന്തുടരയും മെഡിക്കൽ സ്റ്റോർ പരിസരത്ത് വെച്ചും മർദ്ദിക്കുകയായിരുന്നു. പിന്നാലെ റഫീഖ് ആശുപത്രിക്ക് സമീപമുളള്ള ഹെല്‍ത്ത് മാളിനടുത്ത് കുഴഞ്ഞു വീഴുകയായിരുന്നു.

ബോധരഹിതനായി കാണപ്പെട്ട റഫീഖിനെ ഉടന്‍ തന്നെ കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അതേസമയം മർദ്ദനമാണോ റഫീഖിന്റെ മരണകാരണം എന്നത് വ്യക്തമല്ല. പോസ്റ്റുമാർട്ടം റിപ്പോർട്ട് ലഭിച്ചാലേ ഇത് സംബന്ധിച്ച് വ്യക്തത വരൂ. അതേസമയം റഫീഖിനെ മർദ്ദിക്കുന്ന സമയത്ത് അത് വഴി പോലീസ് കടന്ന് പോയെന്നും എന്നാൽ ഇവർ സംഭവത്തിൽ ഇടപെട്ടില്ലെന്നും കണ്ടുനിന്നവർ ആരോപിച്ചു. മരണത്തിന് പിന്നാലെ കാസർഗോഡ് ഡിവൈഎസ്പി സംഭവ സ്ഥലത്തെത്തി.സംഭവത്തിൽ വിശദമായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

തന്റെ കുടുംബത്തിനായി ആരും പണം പിരിക്കരുത്; കടം തീർക്കേണ്ടത് തന്റെ ഉത്തരവാദിത്തം, അഭ്യർത്ഥനയുമായി മഹേഷ്തന്റെ കുടുംബത്തിനായി ആരും പണം പിരിക്കരുത്; കടം തീർക്കേണ്ടത് തന്റെ ഉത്തരവാദിത്തം, അഭ്യർത്ഥനയുമായി മഹേഷ്

'ഇടതു ഭരണം അവസാനിക്കാൻ ഇനി ഏതാനും മാസങ്ങൾ മാത്രം', ആയുധങ്ങൾ മൂർച്ച കൂട്ടി രമേശ് ചെന്നിത്തല'ഇടതു ഭരണം അവസാനിക്കാൻ ഇനി ഏതാനും മാസങ്ങൾ മാത്രം', ആയുധങ്ങൾ മൂർച്ച കൂട്ടി രമേശ് ചെന്നിത്തല

ബിഡിജെഎസിന് ഇത്തവണയും യോഗമില്ല... സീറ്റ് കൂട്ടിനല്‍കാന്‍ ബിജെപി തയ്യാറല്ല, എ പ്ലസ് സീറ്റുകള്‍ കിട്ടാക്കനി?ബിഡിജെഎസിന് ഇത്തവണയും യോഗമില്ല... സീറ്റ് കൂട്ടിനല്‍കാന്‍ ബിജെപി തയ്യാറല്ല, എ പ്ലസ് സീറ്റുകള്‍ കിട്ടാക്കനി?

English summary
One killed in mob attack in Kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X