പെരിയ ഇരട്ടക്കൊലപാതകം: ഒരാള്‍ കൂടി പിടിയില്‍, അറസ്റ്റിലായത് പ്രതികളെ സഹായിച്ച ആളെന്ന്!!
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കല്ല്യോട് കണ്ണോത്ത് സ്വദേശി രഞ്ജിത്താണ്(32) പിടിയിലായത്. പ്രതികളെ സഹായിച്ചയാളാണ് ഇയാളെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. രഞ്ജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഫെബ്രുവരി 17ന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
നിലവില്‍ പ്രതികളായ ഏഴുപേരെയും അറസ്റ്റ് ചെയ്തത് ലോക്കല്‍ പോലീസാണ്. ഇതിനുശേഷം അന്വേഷണ ഏജന്‍സിയും സംഘവും മാറി. സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് കൊല്ലപ്പെട്ടവരുടെ കുടുംബം ഉന്നയിക്കുന്നത്.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പെരിയയിലെത്തി ഇരുകുടുംബങ്ങളെയും സന്ദര്‍ശിച്ചിരുന്നു. പെരിയയില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്നാണ് രാഹുല്‍ പറഞ്ഞത്. യു.പി. എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പെരിയ, ശുഹൈബ് വധക്കേസുകള്‍ സി.ബി. ഐയ്ക്കു വിടണമെന്നും രാഹുല്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications