• search
  • Live TV
കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കാസർഗോഡ് ആശങ്ക; ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു!!ചികിത്സയിൽ ഉള്ളത് 15 പേർ

കാസർഗോഡ്; ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥരീകരിച്ചു. അജാനൂര്‍ പഞ്ചായത്തിലെ 39 വയസുള്ള പുരുഷനാണ് കോവിഡ് സ്ഥിരീകരിച്ചത്. കുവൈറ്റില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇതോടെ ജില്ലയിലെ ആകെ രോഗ ബാധിതരുടെ എണ്ണം 15 ആയി.

രോഗ ലക്ഷണങ്ങളുള്ള 16 പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. 1662 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ 1451 പേരും ആശുപത്രികളില്‍ 211 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 120 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.

അതേസമയം സംസ്ഥാനത്ത് വെള്ളിയാഴ്ച 11 16 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വയനാട് ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ 7 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.-4, കുവൈറ്റ്-2, സൗദി അറേബ്യ-1) വന്നവരും 6 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (തമിഴ്‌നാട്-4, മഹാരാഷ്ട്ര-2) വന്നവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 48,825 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 48,287 പേര്‍ വീടുകളിലും 538 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 122 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 42,201 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 40639 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 4630 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4424 സാമ്പിളുകള്‍ നെഗറ്റീവ് ആയി. നിലവില്‍ ആകെ 16 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

ദില്ലിയിൽ നിന്നുള്ള ആദ്യ ട്രെയിൻ; പത്തനംതിട്ടയിൽ എത്തിയത് 82 പേർ

'കുട്ടികളെ സംഘടിപ്പിച്ച് നാടകം കളിച്ച കടകംപള്ളി,ഓടി നടക്കുന്ന സുനിൽ കുമാർ,ഇവർക്കെതിരെ നടപടിയില്ലേ'

'പ്ലാൻ 22'യുമായി കമൽനാഥ്; ബിജെപി നേതാക്കൾ കോൺഗ്രസിലേക്ക്? വിറച്ച് ബിജെപി നേതൃത്വം!!

'പുകഞ്ഞ കൊള്ളി പുറത്ത്'; മധ്യപ്രദേശിൽ വെട്ടിനിരത്തലുമായി കമൽനാഥ്!! തെറിച്ചത് പത്ത് പേർ

English summary
one more covid case confirmed in kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X