കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് പടരുന്നു; മഹാരാഷ്ട്രയിൽ നിന്നെത്തിയത് തീവ്രത കൂടിയ വൈറസ് എന്ന് സംശയം

Google Oneindia Malayalam News

കാസർഗോഡ്; ജില്ലയിൽ ഗൾഫിൽ നിന്നും എത്തിയവരെക്കാൾ കൂടുതൽ തീവ്രത കൂടിയ വൈറസ് മഹാരാഷ്ട്രയിൽ നിന്ന് വന്നവരിൽ നിന്നെന്ന സംശയത്തിൽ ആരോഗ്യ വകുപ്പ്. ജില്ലയിൽ രോഗവ്യാപനത്തിന്റെ വേഗം കൂടിയതോടെയാണ് ഇത്തരം ഒരു സംശയത്തിന് വഴിവെച്ചിരിക്കുന്നത്. രോഗിയുമായി നേരിയ സമ്പർക്കം പുലർത്തുന്നവർക്ക് പോലും രോഗം പകരുന്ന സാഹചര്യമാണ് ഉള്ളത്.

കഴിഞ്ഞ 4 ന് ജില്ലയിൽ മഹാരാഷ്ട്രയുൽ നിന്നെത്തിയ പൈവളിഗ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 4 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർ രോഗിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരാണ്. അതേസമയം മറ്റ് രണ്ട് പേർ സെക്കന്ററിയായി സമ്പർക്കം പുലർത്തിയവരാണ്.

 corona8-15897

അതേസമയം ഇന്ന് ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മെയ്‌ 6ന്‌ ചെന്നൈയിൽ നിന്നും നാട്ടിലെത്തിയ പുല്ലൂർ-പെരിയ പഞ്ചായത്തിൽ താമസിക്കുന്ന 25 വയസുള്ള പുരുഷനാണ്‌ രോഗ ബാധ സ്ഥിരീകരിച്ചത്‌. ഇദ്ദേഹത്തിന്റെ സഹപ്രവർത്തകനായ കണ്ണൂർ മട്ടന്നൂർ സ്വദേശിക്ക്‌ കഴിഞ്ഞ ദിവസം കോവിഡ്‌ 19 സ്ഥിരീകരിച്ചിരുന്നു. നാട്ടിലെത്തിയ ദിവസം മുതൽ ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇദ്ദേഹത്തെ രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ഉക്കിനടുക്ക ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2162 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. വീടുകളിൽ 1887 പേരും ആശുപത്രികളിൽ 275 പേരും ആണ് നിരീക്ഷണത്തിൽ ഉള്ളത്.5594 സാമ്പിളുകളാണ് (തുടർ സാമ്പിൾ ഉൾപ്പെടെ) ആകെ അയച്ചത്.4929 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 287 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.ഇന്ന് പുതിയതായി 20 പേരെയാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.നിരീക്ഷണത്തിലുള്ള ആരും തന്നെ ഇന്ന് നിരീക്ഷണകാലയളവ്‌ പൂർത്തീകരിച്ചിട്ടില്ല.ആകെ 238 പേർ കോവിഡ് കെയർ സെന്ററുകളിൽ നീരിക്ഷണത്തിലാണ്സെ.ന്റിനൽ സർവ്വേ ഭാഗമായി 633 സാമ്പിളുകൾ പരിശോധനക്ക് അയച്ചു . 600 പേരുടെ റിസൾട്ട് നെഗറ്റീവ് ആണ് 33 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.

സംസ്ഥാനത്ത് ഇന്ന് 14 പേർക്കാണഅ രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും ( കുവൈറ്റ്, യുഎഇ) 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇതില്‍ 7 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും 3 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. എറണാകുളം ജില്ലയിലുള്ളയാള്‍ മാലി ദ്വീപില്‍ നിന്നുംവന്ന ഉത്തര്‍പ്രദേശ് സ്വദേശിയാണ്. കൊല്ലം ജില്ലയില്‍ രോഗം ബാധിച്ചത് ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ്.

സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കൊവിഡ്!! ആർക്കും രോഗമുക്തിയില്ല!</a><a class=" title="സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കൊവിഡ്!! ആർക്കും രോഗമുക്തിയില്ല!" />സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കൊവിഡ്!! ആർക്കും രോഗമുക്തിയില്ല!

ഞെട്ടിക്കുന്ന നീക്കവുമായി സൗദി; യുഎസ് കമ്പനികള്‍ വാങ്ങിക്കൂട്ടുന്നു, ഫേസബുക്ക്, ബോയിങ്, സിറ്റിഗ്രൂപ്ഞെട്ടിക്കുന്ന നീക്കവുമായി സൗദി; യുഎസ് കമ്പനികള്‍ വാങ്ങിക്കൂട്ടുന്നു, ഫേസബുക്ക്, ബോയിങ്, സിറ്റിഗ്രൂപ്

<strong>'സിന്ധ്യക്ക് ബിജെപി മടുത്തു, കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു'; വൈറല്‍ ട്വീറ്റിന് പിന്നിലെ സത്യാവസ്ഥ</strong>'സിന്ധ്യക്ക് ബിജെപി മടുത്തു, കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു'; വൈറല്‍ ട്വീറ്റിന് പിന്നിലെ സത്യാവസ്ഥ

English summary
one more covid case confirmed in kasargod today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X