കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് ഇന്ന് ആശ്വാസം; രോഗം സ്ഥിരീകരിച്ചത് ഒരാൾക്ക്!! 7 പേർക്ക് രോഗമുക്തി

  • By Desk
Google Oneindia Malayalam News

കാസർഗോഡ്; ജില്ലിയിൽ ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് 24 ന് മഹാരാഷ്ട്രയില്‍ നിന്നും 39 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ പടന്ന പഞ്ചായത്ത് സ്വദേശിയാണ്. കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ചികിത്സയിലുള്ള ഒരാള്‍ക്കും ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറ് പേര്‍ക്കും രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 103 ആയി.

ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മഹാരാഷ്ട്രയില്‍ നിന്നെത്തി മെയ് 28 ന് രോഗം സ്ഥിരീകരിച്ച മധുര്‍ സ്വദേശി (38), തമിഴ്നാട്ടില്‍ നിന്നെത്തിയ കോടോംബേളൂര്‍ സ്വദേശി (23), 28, 40 വയസുകളുള്ള മംഗല്‍പാടി സ്വദേശികള്‍, പൈവളിഗെ സ്വദേശി (37), കുമ്പള സ്വദേശി (54)യ്ക്കും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഷാര്‍ജയില്‍ നിന്നെത്തി 27 ന് പോസിറ്റീവായ ഉദുമ സ്വദേശിനി (38)യ്ക്കും രോഗം ഭേദമായി.
ഇന്നലെ ജില്ലയൽ 12 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.

corona34-1588

അതിനിടെ സംസ്ഥാനത്ത് ആശങ്കയേറ്റി കൊവിഡ് ബാധിച്ചവരുടെ എണ്ണം മൂന്നക്കത്തിലേക്ക് കടന്നു. ഇന്ന് 111 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 50 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്.48 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്.പാലക്കാട് ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും മലപ്പുറത്ത് 18 പേര്‍ക്കും പത്തനംതിട്ട-11 ,എറണാകുളം-10, ,തൃശൂര്‍- 8 ,തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 22 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.ഇതോടെ 973 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 712 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Recommended Video

cmsvideo
കോവിഡ് 19; കാസർകോട് കനത്ത സുരക്ഷ; ഇനി റൂട്ട് മാപ്പും അഭ്യർഥനയുമില്ല; ഉടൻ നടപടി

മലപ്പുറത്തെ തൊട്ട മനേക ഗാന്ധിയെ 'പൂട്ടി' കേരള സൈബര്‍ വാരിയേഴ്‌സ്! വർഗീയതയ്ക്കെതിരെ മിഷൻ!മലപ്പുറത്തെ തൊട്ട മനേക ഗാന്ധിയെ 'പൂട്ടി' കേരള സൈബര്‍ വാരിയേഴ്‌സ്! വർഗീയതയ്ക്കെതിരെ മിഷൻ!

ഡികെ ശിവകുമാറിന് കിടിലന്‍ വരവൊരുക്കാന്‍ കോണ്‍ഗ്രസ്; നടപ്പിലാക്കുന്നത് 10 കോടിയുടെ സജ്ജീകരണങ്ങള്‍ഡികെ ശിവകുമാറിന് കിടിലന്‍ വരവൊരുക്കാന്‍ കോണ്‍ഗ്രസ്; നടപ്പിലാക്കുന്നത് 10 കോടിയുടെ സജ്ജീകരണങ്ങള്‍

ഒടുവില്‍ നിലപാട് വ്യക്താക്കി കോണ്‍ഗ്രസ്; തുണച്ചത് പിജെ ജോസഫിനെ, ജോസ് കെ മാണി മുന്നണിക്ക് പുറത്തേക്കോഒടുവില്‍ നിലപാട് വ്യക്താക്കി കോണ്‍ഗ്രസ്; തുണച്ചത് പിജെ ജോസഫിനെ, ജോസ് കെ മാണി മുന്നണിക്ക് പുറത്തേക്കോ

English summary
one more covid case in kasargod today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X