കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓൺലൈനായി 10 പഞ്ചായത്തുകൾ; പഞ്ചായത്ത് സേവനങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്

Google Oneindia Malayalam News

കാസർഗോഡ്; പഞ്ചായത്ത് സേവനങ്ങള്‍ ഇനി കാലതാമസമില്ലാതെ ജനങ്ങളിലേക്കെത്തിക്കാന്‍ പദ്ധതിയൊരുക്കി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായാണ് പഞ്ചായത്തുകളില്‍ ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കുന്നത്. ജനന മരണ രജിസ്‌ട്രേഷന്‍ അടക്കം ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ലഭ്യമാകുന്ന 200 ലധികം സേവനങ്ങള്‍ക്കുള്ള അപേക്ഷകളും, പരാതികളും, അപ്പീലുകളും, നിര്‍ദ്ദേശങ്ങളും ഓണ്‍ലൈന്‍ ആയി അയയ്ക്കുന്നതിനുള്ള സൗകര്യമാണ് ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ സാധ്യമാകുക.

kasargod

ഓണ്‍ലൈനായി ജില്ലയിലെ 10 പഞ്ചായത്തുകള്‍

ജില്ലയിലെ പത്ത് പഞ്ചായത്തുകളില്‍ ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കുന്നതിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10.30 ന് ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനും ചേര്‍ന്ന് നിര്‍വ്വഹിക്കും. തൃക്കരിപ്പൂര്‍, വെസ്‌ററ് എളേരി, കോടോം ബേളൂര്‍, കള്ളാര്‍, കുറ്റിക്കോല്‍, ബേഡഡുക്ക, മീഞ്ച, മധൂര്‍, പൈവളിഗെ, വോര്‍ക്കാടി എന്നീ പഞ്ചായത്തുകളിലാണ് ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കുന്നത്.

ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്‌മെന്റ് സിസ്റ്റത്തെ അറിയാം

Recommended Video

cmsvideo
Kerala wins UN award for 'outstanding contribution' towards prevention | Oneindia Malayalam

അപേക്ഷയ്‌ക്കൊപ്പം നല്‍കിയിട്ടുള്ള ഇമെയില്‍ അഡ്രസിലും, അപേക്ഷകന്റെ യൂസര്‍ ലോഗിനിലും സേവനങ്ങളുഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം ം സാക്ഷ്യപത്രങ്ങളും അറിയിപ്പുകളും ലഭ്യമാകും. അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും സേവനങ്ങളും, സാക്ഷ്യപത്രങ്ങളും കൈപ്പറ്റാം. അതോടൊപ്പം നിലവിലുള്ള രീതിയില്‍ തപാല്‍ മാര്‍ഗവും, പഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫീസ് വഴിയും അപേക്ഷകന് സേവനങ്ങള്‍ ലഭ്യമാക്കും. ഓപ്പണ്‍ സോഴ്‌സ് സാങ്കേതിക വിദ്യയില്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് ഈ സോഫ്‌റ്റ്വേര്‍ തയ്യാറാക്കിയത ്. അപേക്ഷയിലെ മുഴുവന്‍ രേഖകളും ഫ്രണ്ട് ഓഫീസില്‍ വ സ്‌കാന്‍ ചെയ്ത് സോഫ്റ്റ് വെയറില്‍ ചേര്‍ക്കുന്നതിനാല്‍ പേപ്പര്‍ രഹിത ഓഫീസായി മാറും. കോവിഡ് പശ്ചാത്തലത്തില്‍ പഞ്ചായത്തുതല സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാകുന്നത് പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണ്.

കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത; കുമ്പളയില്‍ 1 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നുകാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത; കുമ്പളയില്‍ 1 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നു

'ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്ല,തെരഞ്ഞെടുത്ത പങ്കാളികളെ ഉള്ളു'; മറുപടിയുമായി റിമ'ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്ല,തെരഞ്ഞെടുത്ത പങ്കാളികളെ ഉള്ളു'; മറുപടിയുമായി റിമ

'നെഗറ്റീവ് മൈന്റ് എടുത്ത് കളയൂ ഉണ്ണികൃഷ്ണൻ, നിങ്ങളെന്തിനാണ് കള്ളത്തരം പുലമ്പുന്നത്'; വിനയൻ'നെഗറ്റീവ് മൈന്റ് എടുത്ത് കളയൂ ഉണ്ണികൃഷ്ണൻ, നിങ്ങളെന്തിനാണ് കള്ളത്തരം പുലമ്പുന്നത്'; വിനയൻ

നീതു ജോൺസണെ കണ്ടെത്താൻ അനിൽ അക്കരയും രമ്യ ഹരിദാസും; റോഡിൽ കാത്തിരിക്കുംനീതു ജോൺസണെ കണ്ടെത്താൻ അനിൽ അക്കരയും രമ്യ ഹരിദാസും; റോഡിൽ കാത്തിരിക്കും

English summary
Panchayat Services in single click; project to be inaugrated today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X