• search
  • Live TV
കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കമറുദ്ദീന് കൂടുതൽ കുരുക്ക്: പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ലീഗിൽ ആവശ്യമുയരുന്നു

  • By Desk

കാഞ്ഞങ്ങാട്: നിക്ഷേപത്തട്ടിപ്പിൽ പരാതികൾ ഉയർന്നതോടെ എംസി കമറുദ്ദീൻ എംഎൽഎയ്ക്കെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാകുന്നു. ഫാഷൻ ഗോൾഡ് ജ്വല്ലറി സാമ്പത്തിക തട്ടിപ്പിൽ ആരോപണ വിധേയനായ മഞ്ചേശ്വരം എംഎൽഎയ്ക്കെതിരെ ഓഹരിയുടമകൾ കൊടുത്തത് അസാധാരണ സംഭവ വികാസമായാണ് പാർട്ടിക്കുള്ളിൽ വിലയിരുത്തപ്പെടുന്നത്. അതു കൊണ്ടു തന്നെ വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കമറുദ്ദീനെതിരെ അതിശക്തമായ രാ ഷ്ട്രീയ പ്രചരണം നടത്താൻ എതിരാളികൾ തയ്യാറാവുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

ആംബുലൻസ് ഡ്രൈവർ പെൺകുട്ടിയെ പീഡിപ്പിച്ചത് പിപിഇ കിറ്റ് ഊരിയ ശേഷം: പ്രതി കുറ്റം സമ്മതിച്ചു

ഈ സാഹചര്യത്തിൽ കമറുദ്ദീനെ തെരഞ്ഞെടുക്കപ്പെട്ട പാർട്ടി ഭാരവാഹിത്വങ്ങളിൽ നിന്നെല്ലാം മാറ്റി നിർത്തണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. സംസ്ഥാനത്ത് മുസ് ലിം ലീഗിൽ ഏറ്റവും കൂടുതൽ ഗ്രൂപ്പിസം നിലനിൽക്കുന്ന ജില്ലകളിലെന്നാണ് കാസർഗോഡ്. അടുത്ത നയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം, കാസർഗോഡ് സീറ്റുകൾ ലക്ഷ്യമാക്കി സ്ഥാനമോഹികൾ ഒട്ടേറെയുണ്ട് മുസ് ലിം ലീഗിൽ പാർട്ടി യിലെ ഒരു വിഭാഗത്തിന്റെ കടുത്ത എതിർപ്പ് മറികടന്നു കൊണ്ടാണ് കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് എംസി കമറുദ്ദീനെ മത്സരിപ്പിച്ചത്. അതു കൊണ്ടു തന്നെ ഇക്കുറിയും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലം നിലനിർത്തുകയെന്നത് ലീഗിനെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ് ഇതിനിടെയാണ് ഇടത്തി പോലെ സാമ്പത്തിക ആരോപണം കമറുദ്ദീനെ ചുറ്റിപ്പറ്റി ഉയർന്നു വന്നിരിക്കുന്നത്. ഓരോ ദിവസവും കേസുകളും പരാതികളും കൂടി വരികയാണ്.

എംഎല്‍എക്കെതിരെ വഞ്ചനാ കേസുകള്‍ക്ക് പുറമേ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപകരുടെ പരാതിയില്‍ ചെക്ക് തട്ടിപ്പ് കേസുമുയർന്നു വന്നത് ലീഗ് നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്. എംഎല്‍എയോടൊപ്പം മുസ്ലീംലീഗ് നേതാവ് പൂക്കോയ തങ്ങള്‍ക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസാണുള്ളത്. പണം തിരികെ ആവശ്യപ്പെട്ട രണ്ട് നിക്ഷേപകര്‍ക്ക് വണ്ടി ചെക്കുകള്‍ നല്‍കിയെന്നാണ് കേസ്. മുസ്ലീംലീഗ് ജില്ലാ നേതൃത്വത്തോട് പരാതി പറഞ്ഞിട്ടും കയ്യൊഴിഞ്ഞെന്ന് ലീഗ് അനുഭാവികളായ നിക്ഷേപകര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറോടെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ ശാഖകള്‍ പൂട്ടിയതിനെ തുടര്‍ന്നാണ് കള്ളാര്‍ സ്വദേശി സുബീര്‍ നിക്ഷേപമായി നല്‍കിയ 28 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ജ്വല്ലറി ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍ എംഎല്‍എയും എംഡി പൂക്കോയ തങ്ങളും ഒപ്പിട്ട് 15 ലക്ഷത്തിന്റെയും 13 ലക്ഷത്തിന്റെയും രണ്ട് ചെക്കുകള്‍ നല്‍കി.

എന്നാല്‍, ചെക്ക് മാറാന്‍ ബാങ്കില്‍ പോയപ്പോള്‍ അക്കൗണ്ടില്‍ നയാപൈസയില്ല. കള്ളാര്‍ സ്വദേശിയായ പ്രവാസി വ്യവസായി അഷ്‌റഫില്‍ നിന്ന് എം.എല്‍.എയും പൂക്കോയ തങ്ങളും നിക്ഷേപമായി വാങ്ങിയത് 50 ലക്ഷം. പണം തിരികെ ആവശ്യപ്പെട്ട് നിരന്തരം സമീപിച്ചപ്പോള്‍ ഡിസംബര്‍ 31, ജനുവരി 1, 30 തീയ്യതികളിലായി 15 ലക്ഷത്തിന്റെ രണ്ട് ചെക്കുകളും 20 ലക്ഷത്തിന്റെ ഒരു ചെക്കും നല്‍കി. എന്നാല്‍ മൂന്ന് ചെക്കും മടങ്ങി. തുടര്‍ന്നാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇരുവരും കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. നെഗോഷ്യബില്‍ ഇന്‍സുട്രുമെന്റ് ആക്ട് 138-ാം വകുപ്പ് പ്രകാരമുള്ള രണ്ട് കേസുകളില്‍ എം.എല്‍.എക്കും പൂക്കോയ തങ്ങള്‍ക്കും കോടതി സമന്‍സ് അയച്ചിട്ടുണ്ട്..

English summary
Party workers inside muslim legue seeks action against MC Khamarudheen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X