കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എന്‍ഡോസള്‍ഫാന്‍ വിഷയത്തെ വീണ്ടും ന്യായീകരിച്ച് കാസര്‍കോട് ജില്ലാ കലക്ടര്‍, കലക്ടര്‍ കീടനാശിനി കമ്പനിയുടെ പ്രമോട്ടറാണെന്ന് പീഡിത ജനകീയ മുന്നണി, കലക്ടറുടെ പ്രസ്താവനക്കെതിരേ പരക്കെ പ്രതിഷേധം

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിഷയത്തെ വീണ്ടും ന്യായീകരിച്ച കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവിനെതിരേ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി. കീടനാശിനി കമ്പനികളെ സഹായിക്കാനാണ് കലക്ടര്‍ ഇത്തരം പ്രസ്താവനകളുമായി രംഗത്തുവരുന്നതെന്ന് പീഡിത ജനകീയ മുന്നണി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു.

<strong>പാർലമെന്റ് മന്ദിരത്തിന് മുമ്പിൽ ചൂലുമായി ഹേമാമാലിനിയും അനുരാഗ് താക്കൂറും; ട്രോൾ മഴ</strong>പാർലമെന്റ് മന്ദിരത്തിന് മുമ്പിൽ ചൂലുമായി ഹേമാമാലിനിയും അനുരാഗ് താക്കൂറും; ട്രോൾ മഴ

ശീലാബതിയെക്കുറിച്ച് മംഗളത്തിലെ കഥപോലയാണെന്ന് ഉപമിച്ച അദ്ദേഹം സ്ത്രീകളെ അപമാനിക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരേ അമ്മമാര്‍ തന്നെ സമരവുമായി രംഗത്തുവരും. സെല്ലിന്റെ കണ്‍വീനര്‍ സ്ഥാനത്തിരിക്കുന്ന കലക്ടര്‍ ദുരിതബാധിതരുടെ ആനുകൂല്യങ്ങള്‍ അട്ടിമറിക്കാനാണ് ഇപ്പോള്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതെന്നും കീടനാശിനി കമ്പനികളുടെ പ്രമോട്ടറായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Kasargod collector

വിവാദ പ്രസ്താവനകളുമായി കലക്ടര്‍ക്കെതിരേ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം എന്‍ഡോസള്‍ഫാനെ ന്യായീകരിച്ച് വീണ്ടും രംഗത്തെത്തിയത്. നേരത്തെയും എന്‍ഡോസള്‍ഫാന് അനുകൂലമായി കലക്ടര്‍ സംസാരിച്ചതായി ആരോപണമുയര്‍ന്നിരുന്നു.

വൈകല്യത്തിന് കാരണം എന്‍ഡോസള്‍ഫാന്‍ ആണെന്നതിന് ശാസ്ത്രീയ തെളിവില്ലെന്ന് വിദ്യാര്‍ത്ഥിയോട് കലക്ടര്‍ പറഞ്ഞാണ് വിവാദമുയര്‍ത്തിയത്. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. കലക്ടറെ മാറ്റണമെന്ന ആവശ്യം നിലനില്‍ക്കുമ്പോഴാണ് വീണ്ടും എന്‍ഡോസള്‍ഫാന്‍ വിഷയത്തെ ന്യായീകരിച്ചു അദ്ദേഹം സമകാലികത്തിന് അഭിമുഖം നല്‍കിയത്.

എന്‍ഡോസള്‍ഫാന്‍ കൈകൊണ്ടു തളിച്ച ആളുകള്‍ പോലും കാസര്‍കോട്ട് ഉണ്ടെന്നും അവര്‍ക്കാര്‍ക്കും അസുഖം വന്നിട്ടില്ലെന്നും ആളുകള്‍ കെട്ടുകഥകള്‍ കേട്ട് തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും സജിത് ബാബു പറയുന്നു. 'എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ആരും ശാസ്ത്രത്തെക്കുറിച്ചു സംസാരിക്കുന്നില്ല, ഞാന്‍ അഗ്രിക്കള്‍ച്ചറല്‍ സയന്റിസ്റ്റ് കൂടിയാണ്.

അഗ്രിക്കള്‍ച്ചറില്‍ ഡോക്ടറേറ്റ് കഴിഞ്ഞ് ആറര കൊല്ലം കാര്‍ഷിക ശാസ്ത്രം പഠിപ്പിച്ച ഞാന്‍ ഇതുവരെ പഠിച്ചതും പഠിപ്പിച്ചതും തെറ്റാണെന്ന് പറയണോ, അതോ അംബികാസുതന്‍ മാങ്ങാടിനെപ്പോലെയുള്ള സാഹിത്യകാരന്മാര്‍ പറയുന്നത് വിശ്വസിക്കണോ?' എന്നും സജിത് ബാബു ചോദിക്കുന്നു. ശീലാബതിയെക്കുറിച്ചൊക്കെയുള്ള മംഗളത്തിലൊക്കെ വരുന്ന കഥപോലുള്ളവ കേട്ട് ആളുകള്‍ ആകെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഇവര്‍ പറയുന്ന ഇതേ വിഷം കൈകൊണ്ടു തളിച്ച ആളുകള്‍ ഇവിടെ ഇപ്പോഴുമുണ്ട്.

അവര്‍ക്കെന്തുകൊണ്ടാണ് അസുഖം വരാത്തത്? നോവലുകളൊന്നും വായിച്ചു തീരുമാനമെടുക്കാന്‍ പറ്റില്ലല്ലോ. ശാസ്ത്രമാണ് മുന്നോട്ട് പോകേണ്ടത്. ഞാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതുകൊണ്ട് സര്‍ക്കാരിന്റെ അഭിപ്രായമാണ് ഔദ്യോഗികമായി എന്റെ അഭിപ്രായം. പക്ഷേ, ഞാന്‍ ശാസ്ത്രീയതയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സജിത് ബാബു സമകാലികത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

English summary
Peeditha Janakeeya Front against Kasargod collector for endosalfan statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X