കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെരിയ ഇരട്ടക്കൊലപാതകം: സർക്കാർ എതിർപ്പിൽ സിബിഐ അന്വേഷണത്തിന് സാധ്യത മങ്ങുന്നു

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: പെരിയ കല്യാട്ട് യൂത്ത് കോൺഗ്രസുകാരെ വധിച്ചിട്ട് ഒരു വര്‍ഷം തികയുന്നു. കേസ് ആര് അന്വേഷിക്കണമെന്ന കാര്യത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബം ഇപ്പോഴും സര്‍ക്കാരുമായി നിയമയുദ്ധം തുടരുകയാണ്. സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയതോടെ കേസന്വേഷണവും കോടതി നടപടികളും പൂര്‍ണമായും അനിശ്ചിതത്വത്തിലായി.

മോദി സർക്കാരിന്റെ കശ്മീർ തീരുമാനത്തെ വിമർശിച്ചു, ബ്രിട്ടീഷ് എംപി ഡെബിക്ക് പ്രവേശനം നിഷേധിച്ച് ഇന്ത്യമോദി സർക്കാരിന്റെ കശ്മീർ തീരുമാനത്തെ വിമർശിച്ചു, ബ്രിട്ടീഷ് എംപി ഡെബിക്ക് പ്രവേശനം നിഷേധിച്ച് ഇന്ത്യ

കഴിഞ്ഞ ഫെബ്രുവരി 17-ന് പെരിയ കല്യോട്ട് വച്ചാണ് ശരത്‌ലാലും കൃപേഷും കൊല്ലപ്പെടുന്നത്. ബൈക്കില്‍ പോകുകയായിരുന്ന ഇരുവരേയും പതിയിരുന്ന അക്രമി സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. കൃപേഷ് സംഭവ സ്ഥലത്തും ശരത്‌ലാല്‍ ആശുപത്രിയിലേക്കുള്ള വഴി മധ്യേയും മരിച്ചു. ഒന്നാംപ്രതി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

periya

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 12 പേരെ കൂടാതെ സിപിഎം ഉദുമ ഏരിയാ സെക്രട്ടറി കെ എം മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരെ കൂടി പ്രതി ചേര്‍ത്ത് കുറ്റപത്രം നല്‍കി.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ പരാതി ഹൈക്കോടതി അംഗീകരിച്ചു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഇതുവരേയും തീര്‍പ്പായില്ല. ഇന്നും പെരിയയിലും പരിസരങ്ങളിലും രാഷ്ട്രീയ വൈര്യത്തിന് ശമനമായിട്ടില്ല. കനത്ത പോലീസ് സുരക്ഷയിലാണ് ഇപ്പോഴും പ്രതികളുടെ വീടുകളും കല്യോട്ട് ഗ്രാമവും

English summary
periya case CBI enquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X