Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോട്ടെ കര്‍ഷകര്‍ക്ക് ആശ്വാസം, പെരിയ ഹോള്‍സെയില്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ് യാഥാര്‍ഥ്യമാകുന്നു

കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി പെരിയയില്‍ ജില്ലാ പഞ്ചായത്ത്, കാസര്‍കോട് വികസന പാക്കേജ്, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, കൃഷിവകുപ്പ് എന്നിവയുടെ സഹകരണത്തോടെ ഹോള്‍സെയില്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ് യാഥാര്‍ഥ്യമാകുന്നു. മൂവായിരത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുന്ന മാര്‍ക്കറ്റിന്റെ സംയുക്ത സ്ഥല പരിശോധനയും ആലോചനായോഗവും നടന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പെരിയ എസ്റ്റേറ്റില്‍ കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് മുന്നിലെ 10 ഏക്കര്‍ സ്ഥലത്താണ് ആധുനിക ഹോള്‍സെയില്‍ മാര്‍ക്കറ്റ് സ്ഥാപിക്കുന്നത്.

ജില്ലയിലെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള പച്ചക്കറികള്‍ ശേഖരിച്ച് വിപണനം നടത്താനും ജില്ലയില്‍ ഉത്പാദനമില്ലാത്ത പച്ചക്കറികള്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും എത്തിച്ച് വിതരണം നടത്താനും മാര്‍ക്കറ്റിലൂടെ സാധിക്കും. സംയുക്ത പരിശോധനയിലും തുടര്‍ന്ന് നടന്ന കൂടിയാലോചനാ യോഗത്തിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ അബ്ദുള്‍ റഹിമാന്‍, ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എ.കെ. ചന്ദ്രന്‍ അടക്കമുളളവര്‍ പങ്കെടുത്തു.

ksd

പദ്ധതിക്ക് ആവശ്യമായ ഭൂമി അനുവദിക്കാന്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തയ്യാറാണെന്ന് ചെയര്‍മാന്‍ എ.കെ.ചന്ദ്രന്‍ പറഞ്ഞു. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഉല്‍പാദിപ്പിക്കുന്ന കശുവണ്ടി, നൂതന വിഭവങ്ങളായ കാഷ്യൂ ജ്യൂസ്, ആപ്പിള്‍ ജ്യൂസ് തുടങ്ങിയവ വിപണനം ചെയ്യുന്നതിനായി സംരഭത്തില്‍ കോര്‍പറേഷന്‍ സജീവമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജില്ലയിലെ ഹൃദയഭാഗത്ത് സ്ഥാപിക്കുന്ന പദ്ധതി നൂതന ആശയമാണെന്നും സ്വപ്‌ന പദ്ധതിയാണെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. പൂര്‍ണമായും പ്രകൃതി സൗഹൃദമായ രീതിയില്‍ തയ്യാറാക്കുന്ന പദ്ധതിയില്‍ സോളാര്‍ എനര്‍ജി, വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനം, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, മഴവെള്ള സംഭരണി, ആധുനിക സ്റ്റോറേജ് സംവിധാനങ്ങള്‍ തുടങ്ങിയവ ഉണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+