കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലയോരത്തെ ജലക്ഷാമത്തിന് ശാശ്വത പരിഹാരം; കൂടുതൽ ചെക്ക് ഡാമുകൾ നിർമ്മിക്കും

Google Oneindia Malayalam News

കാസർഗോഡ്; മലയോരത്തെ ജലക്ഷാമത്തിന് പരിഹാരമായി കാസര്‍കോട് വികസന പാക്കേജിലൂടെ കൂടുതല്‍ ചെക്കുഡാമുകള്‍ നിര്‍മ്മിക്കുന്നു. മണ്‍സൂണില്‍ നിറഞ്ഞൊഴുകുന്ന പാണത്തൂര്‍ പുഴയിലെ വെളളം ശേഖരിച്ച്, വേനല്‍ കാലത്ത് കുടിവെള്ള പ്രശ്നം രൂക്ഷമാകുന്ന കോടോം ബേളൂര്‍, കള്ളാര്‍ പഞ്ചായത്തുകളില്‍ ജലലഭ്യത ഉറപ്പാക്കാനായി പുതിയ ചെക്ക് ഡാം കൊട്ടോടി പാലത്തിന് സമീപം നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി. പുഴയിലെ മറ്റൊരു ചെക്ക് ഡാമായ കാപ്പുങ്കര ചെക്ക് ഡാമിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്.

kasargod-15

ജില്ലയില്‍ ശുദ്ധജലം ഉറപ്പാക്കാന്‍ ജില്ലാ ജലസേചന വിഭാഗം നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. ജില്ലയിലെ നദികളില്‍ ജലം ശേഖരിക്കാന്‍ വിസിബികളും ചെക്കുഡാമുകളും നിര്‍മ്മിക്കുന്നതോടൊപ്പം അവയുടെ പരിപാലനവും ഉറപ്പാക്കിയാല്‍മാത്രമേ ജില്ലയിലെ ജലക്ഷാമം പരിഹരിക്കാനാകുവെന്നും അത്തരം പദ്ധതികളാണ് ജില്ലയില്‍ നടപ്പാക്കി വരുന്നതെന്നും ഇറിഗേഷന്‍ കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി രമേശന്‍ പറഞ്ഞു.

കൊട്ടോടി ചെക്ക് ഡാം
പാണത്തൂര്‍ പുഴയ്ക്ക് കുറുകെ ചുള്ളിക്കര-കുറ്റിക്കോല്‍ റോഡില്‍ കൊട്ടോടി പാലത്തിന് സമീപം നിര്‍മ്മിക്കുന്ന ചെക്ക് ഡാം നിര്‍മ്മിക്കുന്നതിനുള്ള സര്‍വ്വെ നടപടികള്‍ നടപടികള്‍ പൂര്‍ത്തിയായി. കാസര്‍കോട് വികസന പാക്കേജില്‍ 2.6 കോടി രൂപ നീക്കി വെച്ചിരിക്കുന്ന പദ്ധതി പൂര്‍ത്തിയാകുന്നതോടെ കള്ളാര്‍, കുറ്റിക്കോല്‍ പഞ്ചായത്തുകളില്‍ ജലക്ഷാമം പരിഹാരിക്കുന്നതിന് സഹായകരമാകും.

ചെക്ക് ഡാം യാഥാര്‍ത്യമാകുന്നതോടെ 120 ഹെക്ടര്‍ പ്രദേശത്ത് ജലസേചന സൗകര്യം ലഭ്യമാകും.കൂടാതെ വേനല്‍ക്കാലത്തെ രൂക്ഷമാകുന്ന കുടിവെള്ള പ്രശ്നത്തിനും കാര്‍ഷിക ജലസേചനത്തിനും ശാശ്വത പരിഹാരമാകും. സമീപത്തെ കിണറുകളും തണ്ണീര്‍ത്തടങ്ങളും റീച്ചാര്‍ജ് ചെയ്ത് ജലലഭ്യത ഉറപ്പാക്കനും സാധിക്കും.196 മീറ്റര്‍ നീളമുള്ള നിര്‍ദ്ദിഷ്ട ചെക്ക്ഡാമിന് താഴ്ഭാഗത്ത് 2.5 മീറ്റര്‍ വീതിയും മേല്‍ഭാഗത്ത് 1.5 മീറ്റര്‍ വീതിയുമാണുള്ളത്.

കാപ്പുങ്കര ചെക്ക് ഡാം കം ബ്രിഡ്ജ്
പാണത്തൂര്‍ പുഴയ്ക്ക് കുറുകെ കളളാര്‍ ഗ്രാമപഞ്ചായത്തില്‍ കാപ്പുങ്കരയില്‍ അഞ്ച് കോടി രൂപ അടങ്കല്‍ തുകയായി അനുമതി ലഭിച്ച ചെക്ക് ഡാം കം ബ്രിഡ്ജ് നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. 150 ഹെക്ടര്‍ പ്രദേശത്ത് ജലസേചനാവശ്യങ്ങള്‍ നിറവേറ്റാനും കുടിവെളള ലഭ്യത ഉറപ്പാക്കാനും ഈ ചെക്ക് ഡാമിലൂടെ സാധിക്കും. പദ്ധതിയുടെ ഭാഗമായി കളളാര്‍-കുറ്റിക്കോല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലവും യാഥാര്‍ത്ഥ്യമാകും. പദ്ധതിയില്‍ ഇനി പൂര്‍ത്തീകരിക്കാനുള്ളത് അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം മാത്രമാണ്.ഫെബ്രൂവരി അവസാനത്തോടെ കാപ്പുങ്കര ചെക്ക് ഡാം കം ബ്രിഡ്ജ് ഉദ്ഘാനം ചെയ്യും.

പണാങ്കോട് ചെക്ക് ഡാം
പാണത്തൂര്‍ പുഴയ്ക്ക് കുറുകെ കോടോം- ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ പണാങ്കോട് ചെക്ക് ഡാം നിര്‍മ്മാണം 2018 ല്‍ 194 ലക്ഷം രൂപ അടങ്കല്‍ തുകയായി പൂര്‍ത്തീകരിച്ചു. 227 ഹെക്ടര്‍ പ്രദേശത്ത് കാര്‍ഷികാവശ്യത്തിനുളള ജലസേചനത്തിനും സമീപ പ്രദേശങ്ങളിലെ കുടിവെളള ലഭ്യതയ്ക്കും ഈ ചെക്ക് ഡാം സഹായകരമാകും.

English summary
Permanent solution to hillside water scarcity; More check dams will be built
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X