കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് നിരീക്ഷണത്തിലായിരുന്ന പോക്സോ പ്രതി ആത്മഹത്യ ചെയ്തു

  • By Aami Madhu
Google Oneindia Malayalam News

കാസർഗോഡ്; കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ റിമാന്റ് പ്രതി ആത്മഹത്യ ചെയ്തു. വെള്ളരിക്കുണ്ട് മാലോം സ്വദേശി ഷൈജു ദാമോദരനാണ് ശുചിമുറിയിൽ വെച്ച് ജീവനൊടുക്കിയത്. കാസർഗോഡ് പൂടംകല്ല് താലൂക്ക് ആശുപതിയിലാണ് സംഭവം.ഇയാളുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു.

ഒരാഴ്ച മുൻപാണ് ഇയാളെ നിരീക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. അതിന് ശേഷം ഇയാളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇന്നാണ് പരിശോധന ഫലം ലഭിച്ചത്. നെഗറ്റീവ് ആയതോടെ ഇയാളെ വീണ്ടും ജയിലിലേക്ക് മാറ്റാനിരുന്നു തിരുമാനം. വൈകീട്ട് മൂന്നരയോടെ ഇതിനായി വാഹനം എത്തിക്കുമെന്ന അറിയിപ്പും ഉണ്ടായിരുന്നു. ഇതിനിടെ മൂന്ന് മണിയോടെ ശുചിമുറിയിൽ പോകണമെന്ന് ഇയാൾ ആവശ്യപ്പെട്ടു.

suicide

പിന്നീട് ഏറെ നേരം കഴിഞ്ഞും കാണാതായതോടെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തുള്ള 16 കാരനെ ടിവി നന്നാക്കാൻ എന്ന പേരിൽ വിളിച്ച് വരുത്തി പീഡിപ്പിച്ച കേസിലാണ് ഷൈജു റിമാന്റിലായത്.

അതേസമയം ജില്ലയിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഇന്നലെ 29 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 25 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നു പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നവരും രണ്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണെന്ന്.

ബദിയഡുക്ക ടൗണിലെ ഒരു ചുമട്ടുതൊഴിലാളിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ബദിയടുക്ക ടൗണും ഇതര സംസ്ഥാന ത്ത് അനധികൃതമായി കടന്നുവന്നവരിൽ നിന്ന് രോഗം പകർന്നതിനെ തുടർന്ന് നാട്ടക്കല്ല്, മുള്ളേരിയ ടൗണുകളും കണ്ടയിൻ മെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്.

Recommended Video

cmsvideo
പാലക്കാട് ആശങ്കപ്പെടുംവിധം രോഗ ബാധിതരില്ല; ജാഗ്രത പാലിക്കണമെന്ന് എ.കെ ബാലൻ

വടകര സീറ്റ് ആര്‍എംപിക്ക് നല്‍കാന്‍ കോണ്‍ഗ്രസ്; മലബാറില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി യുഡിഎഫ്വടകര സീറ്റ് ആര്‍എംപിക്ക് നല്‍കാന്‍ കോണ്‍ഗ്രസ്; മലബാറില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി യുഡിഎഫ്

English summary
POCSO Case Culprit Committed Suicide In Kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X