9.8 കിലോ കഞ്ചാവുമായി പോലീസിനെ വെട്ടിച്ച് കാറിൽ കടന്നു; യുവാക്കളെ പിന്തുടർന്ന് പിടികൂടി പോലീസ്
കാസർഗോഡ്; കാറിൽ കഞ്ചാവ് കടത്തിയ രണ്ട് പേര് ചേയ്സ് ചെയ്ത് പിടിച്ച് പോലീസ്. ചീമേനിയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ ഹൗസിലെ നൗഷാദ് എന്ന കാരാട്ട് നൗഷാദ് (41),കാസർകോട് തളങ്കര ബാങ്കോട് ബി.എ.മൻസിലിലെ ബി.എ.ഷംസുദ്ദീൻ (42) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.9.8 കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

വാഹന പരിശോധനയ്ക്കിടെ പോലീസിനെ കണ്ട പ്രതികൾ വെട്ടിച്ച് കടക്കുകയായിരുന്നു. ഇതോടോ നീലേശ്വരം., ചന്തേര പോലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറി. തുടർന്ന് ചന്തേര പൊലീസ് കാലിക്കടവിലും നീലേശ്വരം സിഐ, കെവി.മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പള്ളിക്കര റെയിൽവേ ഗേറ്റിന് സമീപത്തും നിലയുറച്ചു.
പോലീസിനെ വെട്ടിച്ചുള്ള ഓട്ടത്തിനിടയിൽ പ്രതികളുടെ കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചെങ്കിലും ഇവർ നിർത്തിയില്ല. പിന്നാലെ കാർ നീലേശ്വരം പളളിക്കരയിൽ വെച്ചാണ് പോലീസ് പിടിച്ചെടുത്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ പിന്നീട് റിമാന്റ് ചെയ്തതായി മനോരമ റിപ്പോർട്ട് ചെയ്തു.












Click it and Unblock the Notifications