കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

9.8 കിലോ കഞ്ചാവുമായി പോലീസിനെ വെട്ടിച്ച് കാറിൽ കടന്നു; യുവാക്കളെ പിന്തുടർന്ന് പിടികൂടി പോലീസ്

Google Oneindia Malayalam News

കാസർഗോഡ്; കാറിൽ കഞ്ചാവ് കടത്തിയ രണ്ട് പേര് ചേയ്സ് ചെയ്ത് പിടിച്ച് പോലീസ്. ചീമേനിയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ ഹൗസിലെ നൗഷാദ് എന്ന കാരാട്ട് നൗഷാദ് (41),കാസർകോട് തളങ്കര ബാങ്കോട് ബി.എ.മൻസിലിലെ ബി.എ.ഷംസുദ്ദീൻ (42) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.9.8 കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

arrest

വാഹന പരിശോധനയ്ക്കിടെ പോലീസിനെ കണ്ട പ്രതികൾ വെട്ടിച്ച് കടക്കുകയായിരുന്നു. ഇതോടോ നീലേശ്വരം., ചന്തേര പോലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറി. തുടർന്ന് ചന്തേര പൊലീസ് കാലിക്കടവിലും നീലേശ്വരം സിഐ, കെവി.മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പള്ളിക്കര റെയിൽവേ ഗേറ്റിന് സമീപത്തും നിലയുറച്ചു.

മൂക്കില്‍ പഞ്ഞി വെച്ചോ എന്നൊക്കെ ചോദിച്ചാല്‍ ഉത്തരമില്ലെന്ന് ഇടവേള ബാബു, പാർവ്വതിക്കും വിമർശനംമൂക്കില്‍ പഞ്ഞി വെച്ചോ എന്നൊക്കെ ചോദിച്ചാല്‍ ഉത്തരമില്ലെന്ന് ഇടവേള ബാബു, പാർവ്വതിക്കും വിമർശനം

പോലീസിനെ വെട്ടിച്ചുള്ള ഓട്ടത്തിനിടയിൽ പ്രതികളുടെ കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചെങ്കിലും ഇവർ നിർത്തിയില്ല. പിന്നാലെ കാർ നീലേശ്വരം പളളിക്കരയിൽ വെച്ചാണ് പോലീസ് പിടിച്ചെടുത്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ പിന്നീട് റിമാന്റ് ചെയ്തതായി മനോരമ റിപ്പോർട്ട് ചെയ്തു.

 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു, സന്ദര്‍ശകര്‍ക്ക് പ്രിയം മലമ്പുഴ റോക്ക് ഗാര്‍ഡന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു, സന്ദര്‍ശകര്‍ക്ക് പ്രിയം മലമ്പുഴ റോക്ക് ഗാര്‍ഡന്‍

കൊലയാളികളും കൊള്ളക്കാരും; ബിഹാറിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 11 ക്രിമിനലുകൾകൊലയാളികളും കൊള്ളക്കാരും; ബിഹാറിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 11 ക്രിമിനലുകൾ

'ആണും പെണ്ണും കെട്ടവരെന്ന് കളിയാക്കുന്നു';ഒടുവിൽ സജ്നയുടെ കണ്ണീര് കണ്ട് ജയസൂര്യ, സഹായം'ആണും പെണ്ണും കെട്ടവരെന്ന് കളിയാക്കുന്നു';ഒടുവിൽ സജ്നയുടെ കണ്ണീര് കണ്ട് ജയസൂര്യ, സഹായം

സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കൊവിഡ്, 7723 പേർക്ക് രോഗമുക്തി, 21 മരണം കൂടി സ്ഥിരീകരിച്ചുസംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കൊവിഡ്, 7723 പേർക്ക് രോഗമുക്തി, 21 മരണം കൂടി സ്ഥിരീകരിച്ചു

English summary
police arrests two for smuggling ganja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X