പ്രഭാതസവാരിക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: പോലീസുകാരൻ അറസ്റ്റിൽ
കാസർഗോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പോലീസുകാരൻ അറസ്റ്റിൽ. കാസർഗോഡ് ഡിസ്ട്രിക്ട് ഹെഡ് ക്വാട്ടേഴ്സിലെ സിവിൽ പോലീസ് ഓഫീസർ തിരുവനന്തപുരം സ്വദേശി ഗോഡ് വിനെയാണ് അറസ്റ്റ് ചെയ്തത്. വനിത എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പോലീസുകാരനെ അറസ്റ്റ് ചെയ്തത്.

പ്രഭാതസവാരിക്കിറങ്ങിയ 17കാരിയെ പോലീസുകാരൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. സംഭവത്തിൽ കാസർഗോഡ് വനിത പോലീസ് സ്റ്റേഷനിൽ സമർപ്പിച്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തതോടെയായിരുന്നു പോലീസ് കുറ്റക്കാരനെ അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായ ഉദ്യോഗസ്ഥനെതിരെ വകുപ്പ് തലത്തിലും നടപടി സ്വീകരിക്കുമെന്നും പോലീസ് അധികൃതർ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications