കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവതിയെ വീട്ടില്‍ അതിക്രമിച്ച് കയറി കടന്നുപിടിച്ച പോലീസുകാരന്‍ അറസ്റ്റില്‍

കാസര്‍കോട് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിച്ച പോലീസുകാരന്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്ടാണ് സംഭവം നടന്നത്. കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി പിവി പ്രദീപനാണ് അറസ്റ്റിലായത്

Google Oneindia Malayalam News
POLICE

കാഞ്ഞങ്ങാട്: കാസര്‍കോട് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിച്ച പോലീസുകാരന്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്ടാണ് സംഭവം നടന്നത്. കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി പിവി പ്രദീപനാണ് അറസ്റ്റിലായത്.

ഇയാള്‍ കണ്ണൂര്‍ എആര്‍ ക്യാമ്പിലെസീനിയര്‍ സിവില്‍ ഓഫീസറാണ്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ച് കയറി തന്നെ കയറി പിടിച്ചെന്ന് യുവതി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

POLICE

ഇന്നലെ വൈകീട്ട് 6.40നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അഞ്ച് വര്‍ഷം മുമ്പ് ഇയാള്‍ കാഞ്ഞങ്ങാട് ജോലി ചെയ്തിരുന്നു. ആ സമയത്ത് ഈ യുവതിയുമായി പരിചയത്തിലായിരുന്നു. കൊവിഡ് സമയത്ത് പ്രതി യുവതിക്ക് 80000 രൂപ കടമായി നല്‍കിയിരുന്നു.

യുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തിയുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തി

ഈ തുക ചോദിച്ചാണ് പ്രദീപന്‍ യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. തുടര്‍ന്ന് കസേര അടക്കമുള്ള ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. പ്രദീപനെതിരെ മാനഹാനി അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.

മുംബൈക്ക് ഇത്ര ലുക്കോ; ഇതാ കാണേണ്ട സ്ഥലങ്ങള്‍, എല്ലാം ഒന്നിനൊന്ന് സൂപ്പര്‍!!

ഇന്ന് തന്നെ ഇയാളെ കോടതിയില്‍ ഹാജരാക്കും. കണ്ണൂര്‍ ജില്ലയിലും പ്രദീപനെതിരെ സമാനമായ പരാതികള്‍ക്ക് നിലവിലുണ്ട്. വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീകളോട് മോശമായി പെരുമാറിയതിന് നേരത്തെ തന്നെ രണ്ട് കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.

ഭൂമിക്ക് തൊട്ടടുത്ത്, 2023 ബിയുവിനെ പേടിക്കണം; ട്രക്കിന്റെ വലിപ്പം, സംഭവിക്കുക ഇക്കാര്യങ്ങള്‍ഭൂമിക്ക് തൊട്ടടുത്ത്, 2023 ബിയുവിനെ പേടിക്കണം; ട്രക്കിന്റെ വലിപ്പം, സംഭവിക്കുക ഇക്കാര്യങ്ങള്‍

English summary
police official arrested over misbehaving with women and intruder her home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X