കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചന്തയ്ക്ക് പുറത്ത് മീൻ വിറ്റു, കുട്ടയിൽ പോലീസ് ബ്ലീച്ചിങ് പൗഡർ വിതറിയെന്ന് ആരോപണം

Google Oneindia Malayalam News

കാസർകോട്: അനധികൃത മീൻ വില്പന നടത്തിയെന്നാരോപിച്ച് മീന്‍കുട്ടയില്‍ പോലീസ് ബ്ലീച്ചിങ് പൗഡർ വിതറിയെന്ന് ആരോപണം. കാഞ്ഞങ്ങാട് കോട്ടച്ചേരി മീൻചന്തയിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. കോട്ടച്ചേരി ചന്തയ്ക്ക് പുറത്ത് മീൻ വിറ്റതിനാണ് മീനില്‍ പോലീസ് ബ്ലീച്ചിങ് പൗഡർ വിതറിയതെന്ന് തൊഴിലാളികൾ പറയുന്നു.

11 പേരുടെ മീനിലാണ് ബ്ലീച്ചിംഗ് പൗഡർ പ്രയോഗം നടത്തിയത്. മറ്റുളള വില്‍പ്പനക്കാരികള്‍ മീൻ കുട്ടയുമായി ഓടുകയായിരുന്നുവെന്നും കച്ചവടക്കാർ പറയുന്നു. രാവിലെ മുതൽ ചന്തയ്ക്ക് അകത്ത് ഇരുന്നാണ് മീൻ വിറ്റതെന്നും ബാക്കി വന്നത് കൊണ്ടാണ് പുറത്ത് വന്ന് മീൻ വിറ്റതെന്നും സ്ത്രീകൾ പറയുന്നു.

police

'എവിടെയെല്ലാം പുറത്ത് മീൻ വിൽക്കുന്നുണ്ട്. ഷെഡികെട്ടി വിൽക്കുന്നു. അവിടെ ഒക്കെ പോലീസ് ഇങ്ങനെ ചെയ്യുന്നുണ്ടോ.പുറത്ത് വെച്ച് മീൻ വിറ്റതിന് ഞങ്ങൾ ജീവിക്കാൻ വേണ്ടി ചെയ്യുന്നതിൽ ഇങ്ങനെ ആക്കണോ. മത്സ്യ കച്ചവടക്കാർ ചോദിക്കുന്നു.

അഞ്ച് ഗ്ലാസിറക്കാൻ 5000 ചുമട്ട് കൂലി വേണമെന്ന് ഐഎൻടിയുസി; എതിർത്ത് വ്യാപാരി, മർദനംഅഞ്ച് ഗ്ലാസിറക്കാൻ 5000 ചുമട്ട് കൂലി വേണമെന്ന് ഐഎൻടിയുസി; എതിർത്ത് വ്യാപാരി, മർദനം

വിൽപ്പനശാലയ്ക്കുപുറത്ത് മീൻ വിൽക്കരുതെന്ന് നേരത്തെ നഗരസഭാ അധികൃതര്‍ നിർദേശം നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദേശം പാലിക്കാതെ ചിലര്‍ ചന്തയ്ക്ക് പുറത്ത് മീന്‍ വില്‍ക്കുന്നുവെന്ന പരാതി ഉയര്‍ന്നു. തുടര്‍ന്ന് നടപടിയെടുക്കാൻ നഗരസഭ അധികൃതർ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് പോലീസിന്‍റെ ഈ മനുഷ്യത്വമില്ലാത്ത നടപടി. പുറത്ത് നിയമം ലംഘിച്ച് ഒരുപാട് പേര്‍ മീന്‍ വില്‍പന നടത്തുന്നുണ്ടെന്നും തങ്ങളുടെ കുട്ടയില്‍ മാത്രമാണ് പോലീസ് ബ്ലീച്ചിങ് പൗഡര്‍ വിതറിയതെന്നും സ്ത്രീകള്‍ പറഞ്ഞു.

സ്മാമർട്ട് ലുക്കും, ക്യൂട്ട് പുഞ്ചിരിയും... സാരിയിൽ സുന്ദരിയായി അനുശ്രീ... കാണാം ചിത്രങ്ങൾ,

English summary
police pour bleaching powder on woman fish pot incident incident happened in kangana kottancheri market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X