കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വോട്ടു ചെയ്യാത്തതിന് വീട്ടിൽ കയറി തല്ലി: മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

  • By Desk
Google Oneindia Malayalam News

കാസർഗോഡ്: വോട്ടു ചെയ്യാത്തതിന് സ്ത്രീകളടക്കമുള്ള കുടുംബത്തെ മുസ്ലീം ലീഗ് പ്രവർത്തകർ വീട്ടിൽ കയറി തല്ലി പരുക്കേൽപ്പിച്ചതായി പരാതി. കാഞ്ഞങ്ങാട് നഗരസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തില്ലെന്നാരോപിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വീട് കയറി കുടുംബാംഗങ്ങളെ ആക്രമിച്ചുവെന്നാണ് പരാതി. കാഞ്ഞങ്ങാട് കല്ലൂരാവിയിലാണ് ആക്രമണം നടന്നത്. മുസ്ലിം ലീഗുകാര്‍ ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ആലപ്പുഴയില്‍ വിമണ്‍ വെല്‍ഫയര്‍ ഓഫീസര്‍ താല്‍ക്കാലിക നിയമനം; ശമ്പളം: 35,000 രൂപആലപ്പുഴയില്‍ വിമണ്‍ വെല്‍ഫയര്‍ ഓഫീസര്‍ താല്‍ക്കാലിക നിയമനം; ശമ്പളം: 35,000 രൂപ

കാഞ്ഞങ്ങാട് നഗരസഭ 36-ആം വാര്‍ഡ് മുറിയനാവിയിലെ കല്ലൂരാവി തണ്ടുമ്മലിലാണ് സംഭവം. ഈ വാര്‍ഡില്‍ 51 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. ഫലം പ്രഖ്യാപിച്ച ദിവസമാണ് വീട് കയറി ആക്രമണം നടന്നത്. പരാതിയെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ ലീഗിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ അപ്രതീക്ഷിതമായ രീതിയിലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗ് തിരിച്ചടി നേരിട്ടത്. ഇതാണ് മുസ്ലിം ലീഗ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു.

kasarcode-m

ഇതിനിടെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ‌ തോൽവിക്ക്‌ മുസ്ലിംലീഗ്‌ നേതൃത്വത്തെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത് യുഡിഎഫിൽ പൊട്ടിത്തെറിയിട്ടുണ്ടാക്കിയിട്ടുണ്ട്. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മുസ്ലിം ലീഗ്‌ ജില്ലാ നേതൃത്വം ശ്രമിച്ചില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ പരാതി. യുഡിഎഫ്‌ ചെയർമാൻ സ്ഥാനം ലീഗിനാണ്‌. അതേ ലീഗ് നേതൃത്വം തന്നെ സാമ്പത്തിക ക്രമക്കേടിൽ കുരുങ്ങിയത് യു.ഡി.എഫിന് മൊത്തം തിരിച്ചടിയായി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗാേപാൽ തുടങ്ങിയ നേതാക്കളെ പ്രചാരണത്തിനെത്തിച്ചിട്ടും യുഡിഎഫിന്‌ കനത്ത പരാജയമുണ്ടായതിൽ കോൺഗ്രസ് നേതാക്കൾ കടുത്ത നിരാശയിലാണ്. ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ എം സി ഖമറുദീൻ എംഎൽഎ ജയിലിലായത് യുഡിഎഫിന്‌ കനത്ത തിരിച്ചടിയുണ്ടാക്കിയെന്ന് മുസ്ലിം ലീഗും സമ്മതിക്കുന്നുണ്ട്. ഇതു കേന്ദ്രീകരിച്ച്‌ എൽ.ഡി.എഫ് നടത്തിയ .പ്രചാരണത്തിന്‌ മറുപടി പറയാനായില്ല. മഞ്ചേശ്വരം, വോർക്കാടി, മീഞ്ച പഞ്ചായത്തുകൾ നഷ്ടമാക്കി. കോൺഗ്രസ്‌ ശക്തമായ എൻമകജെയിൽ ഭരണം നിലനിർത്തിയപ്പോൾ ലീഗിന്റെ ശക്തികേന്ദ്രമായ ബദിയടുക്കയിൽ ഭരണം നഷ്ടമായി. മുസ്ലീം ലീഗ്

ഭരണത്തിലുണ്ടായിരുന്ന കുമ്പളയിലും കുമ്പഡാജെയിലും ഇപ്പോൾ ത്രിശങ്കുവാണ്‌. ലീഗിന്റെ പരമ്പരാഗത കേന്ദ്രമായ മുളിയാറിൽ കേവല ഭൂരിപക്ഷം നേടാനായില്ല. തങ്ങളുടെ തട്ടകമായ ഉദുമ പഞ്ചായത്തും മുസ്ലീം ലീഗിന് നഷ്ടമായി.

English summary
Police registers case against muslim league activists over attack after election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X