നിർത്തിയിട്ട കാറിൽ നിന്ന് 18 ലക്ഷം രൂപയുടെ നിരോധിത നോട്ടുകൾ പിടിച്ച് പോലീസ്; 2 പേർ കസ്റ്റഡിയിൽ
കാസർഗോഡ്; ദേശീയ പാതയോരത്ത് വെച്ച് നിർത്തിയിട്ട കാറിൽ നിന്നും നിരോധിത നോട്ടുകൾ കണ്ടെടുത്തു.17.89 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളായിരുന്നു കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. എട്ട് പേർ പോലീസിനെ വെട്ടിച്ച് ഓടിക്കളഞ്ഞു. ഇതിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
കാസർഗോഡ്-മംഗളൂരു ദേശീയ പാതയിൽ ഉപ്പളത്ത് വെച്ചാണ് കാറുകളിൽ നോട്ടുകൾ കണ്ടെടുത്തത്. സംശയാസ്പദമായ രീതിയിൽ കാറുകൾ കണ്ടെത്തുകയായിരുന്നു. പോലീസ് എത്തിയതോടെ നോട്ടുകൾ എത്തിച്ചവരും വാങ്ങാൻ എത്തിയവരും ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു കാറിൽ 12,89 ലക്ഷത്തിന്റെയും മറ്റേ കാറിൽ 5 ലക്ഷത്തിന്റെയും 1000 രൂപയുടെ നിരോധിത നോട്ടുകളായിരുന്നു ഉണ്ടായിരുന്നത്.

Recommended Video

ഒരു ലക്ഷത്തിന്റെ 17 കെട്ടുകളും 89000 ത്തിന്റെ മറ്റൊരു കെട്ടും പ്ലാസ്റ്റിക് കവറുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു. ചിതറിയോടിവർക്ക് വേണ്ടി നടത്തിയ തിരച്ചലിൽ രണ്ട് പേരെ സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് കണ്ടെത്തിയത്. പിടികൂടിയ നോട്ടുകൾ കോടതിയിൽ ഹാജരാക്കും.
നിരോധിത നോട്ടുകൾ കൈമാറിയാൽ കമ്മീഷൻ തുകയുടെ പകുതി ലഭിക്കുമെന്നാണ് പിടിയിലാവർ പോലീസിന് നൽകിയ മൊഴി. അതേസമയം ഈ നിരോധിത നോട്ടുകൾ എവിടെ നിന്ന് ലഭിക്കുന്നുവെന്നോ ഇവ ആർക്കാണോ കൈമാറുന്നതെന്നോ സംബന്ധിച്ച് പിടിയിലായവർക്ക് കൂടുതൽ അറിയില്ലെന്നാണ് പ്രാഥമിക നിഗമനം.












Click it and Unblock the Notifications