പോലീസുകാരൻ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് അടഞ്ഞ് കിടക്കുന്ന കെട്ടിടത്തിന് മുന്നിൽ
കാസര്‍ഗോഡ്: എആർ ക്യാമ്പിലെ പോലീസുകാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സി പി ഒ സുധീഷ്(40) ആണ് മരിച്ചത്. കറന്തക്കാട് പഴയ ആശുപത്രിക്കെട്ടിടത്തിന്റെ മുൻവശത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.നാട്ടുകാരാണ് മൃതദേഹം കണ്ടത്.
ഏറെനാളായി അടഞ്ഞുകിടക്കുന്നതാണ് ഈ കെട്ടിട്ടം. കെട്ടിടത്തിന് മുന്നിലായി കമിഴ്ന്ന് കിടന്ന നിലയിലായിരുന്നു മൃതദേഹം. സമീപവാസികളിലൊരാളാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

നേരത്തെ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനിലായിരുന്ന സുധീഷ്. വകുപ്പ് നടപടികൾ നേരിട്ടതിന്റെ ഭാഗമായി എ ആർ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു . ഇയാൾ കുറച്ചനാളായി മെഡിക്കൽ അവധിയിൽ ആയിരുന്നുവെന്നാണ് മാതൃഭൂമി റിപ്പോർട്ടിൽ പറയുന്നത്.ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് വീണാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇയാൾ എന്തിനാണ് ഇവിടേക്ക് വന്നതെന്ന് ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമല്ല. നടപടികൾ പൂർത്തിയാക്കി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications