• search
  • Live TV
കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ്: ഒന്നാം പ്രതി പൂക്കോയ തങ്ങൾ ഒളിവിലെന്ന് സൂചന

  • By Desk

പയ്യന്നൂർ: കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നടന്ന ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ മുസ്ലിം ലീഗ് നേതാവ് എം സി കമറുദ്ദീന്‍ എംഎല്‍എയുടെ കൂട്ടുപ്രതി പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. അറസ്റ്റു സൂചന ലഭിച്ചതോടെ പൂക്കോയ തങ്ങള്‍ ഒളിവിൽ പോയ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണസംഘം തെരച്ചിൽ ശക്തമാക്കിയത്. അതേസമയം, എം.സി കമറുദ്ദീനെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റിന് പ്രത്യേക അന്വേഷണസംഘം അപേക്ഷ നല്‍കിയിട്ടുണ്ട്.കമറുദ്ദീൻ അറസ്റ്റിലായ സാഹചര്യത്തിലാണ് നാട്ടിൽ നിന്നും മുങ്ങിയ മറ്റൊരു പ്രതിയായ പൂക്കോയ തങ്ങള്‍ക്കായി വിജിലൻസ് അന്വേഷണമാരംഭിച്ചത്. കേസ് മുറുകിയതോടെ ഇദ്ദേഹം കർണാടകയിലേക്ക് കടന്നതായാണ് പ്രാഥമിക സൂചന.

അഴിമതി ചോദ്യം ചെയ്യരുതെന്ന് പറയാന്‍ ഇത് കമ്മ്യൂണിസ്റ്റ് ചൈനയല്ല, ജനാധിപത്യ കേരളമാണ്; ചെന്നിത്തല

കഴിഞ്ഞ ശനിയാഴ്ച്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിളിപ്പിച്ചെങ്കിലും പൂക്കോയ തങ്ങള്‍ എത്തിയിരുന്നില്ല. അറസ്റ്റ് ഭയന്ന് പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയെന്നാണ് വിവരം. അതേസമയം, കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കമറുദ്ദീന്‍ എം.എല്‍.എയുടെ ജാമ്യ ഹര്‍ജി കാഞ്ഞങ്ങാട് ജില്ലാ കോടതി തിങ്കളാഴ്ച്ച കോടതി പരിഗണിക്കും. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ജ്വല്ലറി മാനേജിങ് ഡയറക്ടറായ പൂക്കോയ തങ്ങളാണ് കേസിലെ ഒന്നാം പ്രതി. എം.സി കമറുദ്ദീന്‍ എം.എല്‍.എ രണ്ടാം പ്രതിയാണ്. രണ്ട് പ്രതികള്‍ക്കും കേസില്‍ തുല്യ പങ്കാളിത്തമാണുള്ളതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എം.എല്‍.എ എന്ന സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാല്‍ കമറുദ്ദീന് ജാമ്യം അനുവദിക്കരുതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. നിക്ഷേപകരുടെ പണം കൊണ്ട് പ്രതികള്‍ ബംഗളൂരുവില്‍ സ്വകാര്യ ഭൂമി വാങ്ങിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിക്ഷേപമായി കമ്പനിയിലെത്തിയ പണം പ്രതികള്‍ ദുരുപയോഗം ചെയ്തു. നിയമവിരുദ്ധമായുള്ള സ്വകാര്യ സ്വത്ത് സമ്പാദനമാണ് എം.എല്‍.എ നടത്തിയതെന്നും ബംഗളൂരുവിലെ ഭൂമി വിവരങ്ങള്‍ കമ്പനിയുടെ ആസ്തി രേഖയില്‍ ഇല്ലെന്നും ഇതു വഞ്ചനയുടെ പ്രധാന തെളിവാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, കേസില്‍ ഇതുവരെ അറുപതോളം സാക്ഷികളെ ചോദ്യം ചെയ്തു. നിക്ഷേകര്‍ക്കുള്ള കരാറാണ് തെളിവുകളായി ലഭിച്ചിരിക്കുന്നത്.

മാസംതോറും ലാഭവിഹിതം നല്‍കാമെന്നും മുന്‍കൂര്‍ ആവശ്യപ്പെട്ടാല്‍ പണം തിരികെ നല്‍കാമെന്നും കരാറില്‍ പറയുന്നു. എന്നാല്‍ കരാറില്‍ എഴുതിയ പ്രകാരം നടപടികളുണ്ടായിട്ടില്ല. ഇതുപ്രകാരം വഞ്ചനാക്കുറ്റത്തിന് ഐ.പി.സി 420 പ്രകാരവും വിശ്വാസ വഞ്ചനയ്ക്ക് ഐ.പി.സി 406 പ്രകാരവും പൊതു പ്രവര്‍ത്തകനെന്ന ജനസമ്മിതി ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയതിന് 409 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നത് പ്രകാരവും കമറുദ്ദീനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ കമറുദ്ദീന്‍ എം.എല്‍.എ നല്‍കിയ മൊഴിയുടെ വിശദാംശങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ സ്ഥാപനത്തിന്റെ എം.ഡിയായ ടി.കെ പൂക്കോയ തങ്ങള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നാണ് കമറുദ്ദീന്‍ പറയുന്നത്.

രാഷ്ട്രീയത്തില്‍ സജീവമായതിനാല്‍ ജ്വല്ലറി കാര്യങ്ങളൊന്നും താന്‍ അറിഞ്ഞിരുന്നില്ല. സ്ഥാപനത്തിന്റെ ചെയര്‍മാന്‍ താനാണെങ്കിലും അതെല്ലാം രേഖയില്‍ മാത്രമായിരുന്നു എല്ലാ ഇടപാടുകളും നേരിട്ട് നടത്തിയതും നിയന്ത്രിച്ചതും പൂക്കോയ തങ്ങളാണ്. എല്ലാം നല്ല നിലയിലാണ് നടക്കുന്നതെന്ന് പൂക്കോയ തങ്ങള്‍ തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും കമറുദ്ദീന്റെ മൊഴിയിലുണ്ട്. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ കമറുദ്ദീനെ ശനിയാഴ്ച്ച വൈകുന്നേരത്തോടെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ചന്തേര പോലിസ് സ്റ്റേഷനിലെ മൂന്ന് കേസുകളിലാണ് നിലവില്‍ അറസ്റ്റ്. ആകെയുള്ള 115 കേസില്‍ എസ്.ഐ.ടി. അന്വേഷിക്കുന്ന 77 കേസുകളിലായി കമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി 13 കോടിയുടെ തട്ടിപ്പ് നടത്തിയത് തെളിഞ്ഞിട്ടുണ്ട്. ഇതു വരെ നൂറിലധികം കേസുകളാണ് വിജിലൻസ് എടുത്തിട്ടുള്ളത്.കമറുദ്ദീൻ അറസ്റ്റിലായ ശേഷവും പയ്യന്നൂർ പോലിസ് സ്റ്റേഷനിൽ മൂന്ന് കേസുകളെടുത്തിരുന്നു.

English summary
Pookkoya Thangal goes missing after case registers in Gold deposit fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X