കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എംപി ഫണ്ടിൽ നിന്നും 10 മൾട്ടി പാരാ മോണിറ്ററുകൾ ആരോഗ്യ വകുപ്പിന് കൈമാറി രാജ്മോഹൻ ഉണ്ണിത്താൻ

Google Oneindia Malayalam News

കാസർഗോഡ്; മൾട്ടി പാരാ മോണിറ്റർ ആരോഗ്യ വകുപ്പിന് കൈമാറി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. പ്രാദേശിക വികസന സ്‌കീമിൽനിന്ന് അനുവദിച്ച 7,03,520 രൂപയുടെ 10 മൾട്ടി പാരാ മോണിറ്ററുകളാണ് ആരോഗ്യ വകുപ്പിന് കൈമാറിയത്. എം.പിയിൽനിന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ആർ. രാജൻ ഏറ്റുവാങ്ങി.

monitor

രോഗികളുടെ ഹൃദയമിടിപ്പ്, രക്തസമ്മർദം, രക്തത്തിലെ ഓക്‌സിജന്റെ അളവ് എന്നിവ 24 മണിക്കൂറും നിരീക്ഷിക്കുന്ന മൾട്ടിപരാമീറ്റർ കോവിഡ് കാലയളവിൽ ആശുപത്രികളിൽ വളരെയധികം പ്രയോജനപ്പെടുമെന്ന് എംപി പറഞ്ഞു.. ഇവ നീലേശ്വരം, തൃക്കരിപ്പൂർ, മംഗൽപാടി, ബേഡഡുക്ക, പനത്തടി താലൂക്ക് ആശുപത്രികളിലേക്കും പെരിയ, മുളിയാർ സിഎച്ച് സികളിലേക്കും കൈമാറുമെന്ന് ഡി.എം.ഒ അറിയിച്ചു.

കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പയെ മാറ്റാന്‍ തീരുമാനിച്ചു; പക്ഷേ... സംശയം ബാക്കി- റിപ്പോര്‍ട്ട്കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പയെ മാറ്റാന്‍ തീരുമാനിച്ചു; പക്ഷേ... സംശയം ബാക്കി- റിപ്പോര്‍ട്ട്

പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ലഭ്യമാക്കിയ 54,25,000 രൂപയിൽനിന്ന് എൻ 95 മാസ്‌കുകൾ, പിപിഇ കിറ്റ്, പ്രൊട്ടക്റ്റീവ് മാസ്‌കുകൾ, പോർട്ടബിൾ അൾട്രാ സൗണ്ട് മെഷീൻ വിത്ത് കളർ ടോപ്പ്‌ളർ, ഡിഫിബ്രി ലെറ്റർ വിത്ത് കാർഡിയാക് മോണിറ്റർ, വെയ്ൻ ഡിറ്റക്ടിങ് ട്രാൻസിലുമിനേറ്റർ തുടങ്ങിയവ നേരത്തെ ലഭ്യമാക്കിയിട്ടുണ്ട്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.ടി. മനോജ്, സ്റ്റോർ വെരിഫിക്കേഷൻ ഓഫീസർ ഇ. രാജീവ്, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ എസ്. സയന എന്നിവർ സംബന്ധിച്ചു.

സുരേഷ് ഗോപി എംപി എത്തിച്ചത് 16 ലക്ഷം ..പ്രേംനസീറിനോട് കോൺഗ്രസ് കാണിച്ചത് അനീതി;ആലപ്പി അഷറഫ്സുരേഷ് ഗോപി എംപി എത്തിച്ചത് 16 ലക്ഷം ..പ്രേംനസീറിനോട് കോൺഗ്രസ് കാണിച്ചത് അനീതി;ആലപ്പി അഷറഫ്

മറുപടി നൽകാൻ കോൺഗ്രസ്; ബിജെപിക്കെതിരെ ഒന്നിക്കുക 5 പാർട്ടികൾ? അടിമുടി പൊളിച്ചെഴുത്തും ഉടൻമറുപടി നൽകാൻ കോൺഗ്രസ്; ബിജെപിക്കെതിരെ ഒന്നിക്കുക 5 പാർട്ടികൾ? അടിമുടി പൊളിച്ചെഴുത്തും ഉടൻ

ക്യൂട്ട് ചിത്രങ്ങളുമായി പ്രിയ നടി മഡോണ സെബാസ്റ്റിയന്‍

Recommended Video

cmsvideo
Covid Vaccine Production In Kerala: S Chithra IAS Appointed As Project Director | Oneindia Malayalam

English summary
Rajmohan Unnithan hands over 10 multi-para monitors to Health Department from MP Fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X