16347/16348 ട്രെയിനിന് ചന്ദ്രഗിരി എക്സ്പ്രസ് എന്ന് പേരിടണം, കേന്ദ്രത്തിന് കത്തയച്ച് ഉണ്ണിത്താൻ എംപി
കാസർകോഡ്: മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്കും തിരിച്ച് പോകുന്ന പേരില്ലാത്ത ട്രെയിനിന് ചന്ദ്രഗിരി എക്സ്പ്രസ് എന്ന് പേരിടണമെന്ന് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. 16347/16348 എന്ന നമ്പര്‍ മാത്രമുളള ട്രെയിനിന് പേരില്ലാത്തത് യാത്രക്കാര്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ് എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.
രാജ്മോഹൻ ഉണ്ണിത്താന്റെ കുറിപ്പ് വായിക്കാം: '' മംഗലാപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് എന്റെ നിയോജക മണ്ഡലമായ കാസർകോട് ഉൾപ്പെടുന്ന കേരളത്തിന്റെ വടക്കൻ ഭാഗങ്ങളെയും തലസ്ഥാന നഗരമായ തിരുവനന്തപുരത്തേക്കും ബന്ധിപ്പിക്കുന്ന അഞ്ച് ട്രെയിനുകളിൽ നാല് ട്രെയിനുകൾക്ക് പേരുകളുണ്ട്. പരശുരാമന്റെയും മാവേലിയുടെയും അടക്കം പുരാണ കഥാപാത്രങ്ങളുടെ പേരുകൾ നൽകുമ്പോൾ, രണ്ട് ട്രെയിനുകൾക്ക് കേരളത്തിന്റെ വടക്ക് ഭാഗത്തുള്ള രണ്ട് പ്രദേശങ്ങളുടെ പേരാണ് നൽകിയിരിക്കുന്നത്. മലബാറും ഏറനാടും.

എന്നാൽ തിരുവനന്തപുരത്ത് നിന്ന് രാത്രി 8.45ന് പുറപ്പെട്ട് മംഗലാപുരം സെൻട്രലിൽ നിന്ന് ഉച്ചയ്ക്ക് 2.20ന് മടങ്ങുന്ന ട്രെയിനിന് നമ്പർ: 16347/16348 പേരില്ല. ഈ തീവണ്ടി അതിന്റെ ലക്ഷ്യസ്ഥാനങ്ങളിൽ മാത്രം അറിയപ്പെടുന്നു. മറ്റ് നിരവധി ട്രെയിനുകളും ഈ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്നതിനാൽ, അന്വേഷണത്തിലും അറിയിപ്പുകളിലും യാത്രക്കാർ ആശയക്കുഴപ്പത്തിലാകുന്നു. ട്രെയിനുകളുടെ അഞ്ചക്ക നമ്പർ ഓർത്തെടുക്കാൻ യാത്രക്കാർ ബുദ്ധിമുട്ടുന്നു എന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ഈ ആശയക്കുഴപ്പം തീർക്കാൻ സംസ്ഥാനത്തിന്റെ വടക്കൻ ഭാഗത്ത് ഒഴുകുന്ന ഒരു പ്രധാന നദിയുടെ പേര് കൂടി ചേർത്ത് 'ചന്ദ്രഗിരി എക്സ്പ്രസ്' എന്ന് പ്രസ്തുത തീവണ്ടിക്ക് നൽകണമെന്ന് എല്ലാ മേഖലകളിൽ നിന്നുമുള്ള ആളുകളിൽ നിന്നും വളരെക്കാലമായി ഉയർന്ന ആവശ്യമാണല്ലോ.
എന്തുകൊണ്ട് ചന്ദ്രഗിരി:? ചന്ദ്രഗിരിയുടെ അർത്ഥം "പർവതത്തിലെ ചന്ദ്രൻ" എന്നാണ്. ചന്ദ്രഗിരി നദി കർണാടകയിലെ പുണ്യസ്ഥലമായ തലകാവേരിയിൽ നിന്ന് ആരംഭിച്ച് കേരളത്തിലൂടെ ഒഴുകുന്നു, ഇത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നദികളിലൊന്നാണ്. പേര് വളരെ ഹൃദ്യവുമാണ്. ഇതൊരു പുതിയ നിർദ്ദേശമായി കണക്കിലെടുത്തു പഴയ കണ്ണൂർ തിരുവനന്തപുരം എക്സ്പ്രസ്സ് ട്രെയിനിന് "ചന്ദ്രഗിരി എക്സ്പ്രസ്സ്' എന്ന് നാമകരണം ചെയ്യണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒരു പ്രപ്പോസൽ ബഹു കേന്ദ്ര റെയിൽവേ മന്ത്രിക്കും റെയിൽ മന്ത്രാലയത്തിന് കീഴിലുള്ള ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലും നൽകുകയുണ്ടായി. ഈ നിർദ്ദേശത്തിൽ അനുകൂലമായ തീരുമാനം എടുക്കുകയും 16347/16348 തീവണ്ടികൾക്കു ചന്ദ്രഗിരി എക്സ്പ്രസ്സ് എന്ന് പേര് നൽകും എന്ന് പ്രതീക്ഷിക്കുന്നു.ഈ ആവശ്യത്തിലേക്കു തുടർ നടപടികൾ സ്വീകരിക്കുന്നതിന് ആവശ്യം വേണ്ട ഫോളോ അപ്പ് എന്റെ ഓഫീസിൽ നിന്നും ഉണ്ടാകുന്നതാണ് എന്ന് അറിയിക്കുന്നു. നിങ്ങളുടെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി (കാസർഗോഡ്)
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications