കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസര്‍കോട് ജില്ലയില്‍ ഞായറാഴ്ചയും റെഡ് അലേര്‍ട്ട്; ശക്തമായ കാറ്റ് വീശും, കേരള തീരത്ത് 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യത

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ ഞായറാഴ്ചയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

<strong>റോഡരികില്‍ പടക്കം പൊട്ടിച്ചതിൽ തർക്കം; യുവാവിനെ തൃശൂരിൽ തല്ലിക്കൊന്നു, സംഭവം ഏപ്രിലിൽ, മൂന്നാം പ്രതിയും അറസ്റ്റിൽ</strong>റോഡരികില്‍ പടക്കം പൊട്ടിച്ചതിൽ തർക്കം; യുവാവിനെ തൃശൂരിൽ തല്ലിക്കൊന്നു, സംഭവം ഏപ്രിലിൽ, മൂന്നാം പ്രതിയും അറസ്റ്റിൽ

ഞായറാഴ്ച രാത്രി 11:30 മണിവരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 3.5 മുതല്‍ 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു. കേരള തീരത്തേക്ക് പടിഞ്ഞാറു നിന്നും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാനുള്ള സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കി.

Rain

തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. മഴ ശക്തമായതോടെ ജലനിരപ്പ് ഉയരുന്ന സഹചര്യത്തില്‍ തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ നാല് ഷട്ടറൂകള്‍ തുറന്നു. ഉച്ചക്ക് 12 മണിയോടെ രണ്ട് ഷട്ടറുകള്‍ രണ്ടടി വീതം ഉയര്‍ത്തിയിരുന്നു. മഴ കനത്തതോടെ വീണ്ടും രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തുകയായിരുന്നു. ചാലക്കുടി പുഴയുടെ ഇരു കരയിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണം എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
Red alert on Sunday in Kasaragod district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X