കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാസ്ക് ധരിക്കാൻ തയ്യാറായില്ല; യാത്രക്കാരെ ജീവനക്കാർ ബസിൽ നിന്ന് ഇറക്കി വിട്ടു

  • By Aami Madhu
Google Oneindia Malayalam News

ഉഡുപ്പി; കൊവിഡിനെതിരെ പ്രതിരോധിക്കാൻ എല്ലാവരും മാസ്ക് ഉപയോഗിക്കണമെന്ന് കർശനമായി നിർദ്ദേശിക്കുമ്പോഴും ഇപ്പോഴും വിമുഖത തുടർന്ന് ജനങ്ങൾ. ഇത്തരത്തിൽ മാസ്ക് ഉപയോഗിക്കാത്ത രണ്ട് യാത്രക്കാരെ ബസിൽ നിന്നും ഇറക്കി വിട്ടു. ഉഡുപ്പിയിൽ നിന്നു കുന്താപുരത്തേക്കു പോവുകയായിരുന്ന ബസിലെ 2 യാത്രക്കാരെയാണ് ഇറക്കി വിട്ടത്.

മാസ്ക് ഇല്ലാതെ 2 പേർ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽ പെട്ട് മറ്റ് യാത്രക്കാർ കണ്ടക്ടറോട് വിവരം പറയുകയായിരുന്നു. കണ്ടക്ടർ ആവശ്യപ്പെട്ടെങ്കിലും ഇവർ മാസ്ക് ധരിക്കാൻ തയ്യാറായില്ല. ഇതോടെ ഇവരോട് ഇറങ്ങി പോകാൻ ആവശ്യപ്പെട്ടെങ്കിലും അതിനും തയ്യാറായില്ല. ഇതോടെ ബലം പ്രയോഗിച്ച് ഇറക്കിവിടുകയായിരുന്നു.

kasargod

അതേസമയം ജില്ലയിൽ ബസുകളിൽ സാമൂഹിക അകലം പാലിക്കുന്നില്ല പരാതി വ്യാപകം. മലയോര മേഖലകളിലേക്ക് പോകുന്ന ബസുകളിലാണ് വൻ തിരിക്ക് എന്ന പരാതി ഉയർന്നിരിക്കുന്നത്. ബന്തടുക്ക, കുറ്റിക്കോൽ, അഡൂർ, രാജപുരം, പാണത്തൂർ എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകളിലാണ് തിരക്ക് അനുഭവപ്പെടുന്നത്. ആളുകൾ തിക്കി തിരക്കി കയറരുതെന്ന് നിർദ്ദേശിക്കുന്നുണ്ടെങ്കിലും യാത്രക്കാർ മുന്നറിയിപ്പ് അവഗണിക്കുകയാണെന്നാണ് ബസ് ജീവനക്കാർ പറയുന്നത്.

അതേസമയം ബസുകൾ തമ്മിലുള്ള ഇടവേള കൂടിയതാണ് തിരിക്കിന് കാരണം എന്നാണ് യാത്രക്കാർ പറയുന്നത്. സാധാരണ 10 മിനിറ്റ് കൂടുമ്പോൾ ഈ വഴിയിൽ ബസ് സർവ്വീസ് നടത്താറുണ്ട്. എന്നാൽ ഇപ്പോൾ 1 മണിക്കൂർ ഇടവിട്ടാണ് ബസുകൾ വരുന്നതെന്ന് ഇവർ പറയുന്നു. അതേസമയം മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കി.

അതിനിടെ ജില്ലയിൽ ജില്ലയിൽ ഇന്ന് അഞ്ചു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നാല് പേർ വിദേശത്തു നിന്നും ഒരാൾ ബാംഗളൂരുവിൽ നിന്നുമാണ് വന്നവറെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.ജൂണ്‍ 20 ന് ദുബൈയില്‍ നിന്നെത്തിയ 35 വയസ്സുളള ചെമ്മനാട് പഞ്ചായത്ത് സ്വദേശി, 20 വയസ്സുളള കാസര്‍കോട് നഗരസഭാ സ്വദേശി, 42 വയസ്സുളള ഉദുമ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും ജൂണ്‍ 14 ന് കുവൈത്തില്‍ നിന്ന് വന്ന 30 വയസ്സുളള ബേഡഡുക്ക പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും പരിയാരത്തും ചികിത്സയിലുള്ള ജൂൺ 27 ന് ബാംഗളൂരുവിൽ നിന്ന് വന്ന 38 വയസുള്ള ചെങ്കള സ്വദേശിയ്ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

രാഹുൽ ഗാന്ധിയെത്തും; നിർണായക നീക്കവുമായി കോൺഗ്രസ്, പുത്തൻ ടീം!! സോണിയ ബ്രിഗേഡ് തെറിക്കുംരാഹുൽ ഗാന്ധിയെത്തും; നിർണായക നീക്കവുമായി കോൺഗ്രസ്, പുത്തൻ ടീം!! സോണിയ ബ്രിഗേഡ് തെറിക്കും

ക്വാറന്റീൻ ഒഴിവാക്കാൻ ബെംഗളൂരുവിൽ നിന്ന് രഹസ്യമായി എത്തി,ഒടുവിൽ കൊവിഡ്!ക്വാറന്റീൻ ഒഴിവാക്കാൻ ബെംഗളൂരുവിൽ നിന്ന് രഹസ്യമായി എത്തി,ഒടുവിൽ കൊവിഡ്!

2 കുട്ടികൾ ഉൾപ്പെടെ 18 പേർക്ക് പാലക്കാട് കൊവിഡ്; ചികിത്സയിലുള്ള രോഗബാധിതർ 2452 കുട്ടികൾ ഉൾപ്പെടെ 18 പേർക്ക് പാലക്കാട് കൊവിഡ്; ചികിത്സയിലുള്ള രോഗബാധിതർ 245

English summary
Refused to wear mask; passengers were taken off from the bus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X