കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടുത്ത നിയന്ത്രണം; കാസര്‍ഗോഡ് ജില്ലയില്‍ അഞ്ചിടത്ത് നിരോധനാജ്ഞ

Google Oneindia Malayalam News

കാസര്‍ഗോഡ്: കൊവിഡ് വ്യാപനം രൂക്ഷമായതോടെ കാസര്‍ഗോഡ് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍. അഞ്ച് ഇടങ്ങളില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസര്‍ഗോഡ്, ഹൊസ്ദുര്‍ഗ്, നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

2020 ജൂലൈ 25 രാത്രി 12 മുതല്‍ പ്രദേശത്ത് നിരോധനാജ്ഞയായിരിക്കും. ജില്ലാകളക്ടര്‍ ഡോ ഡി സജിതാണ് ഉത്തരവിറക്കിയത്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ജനങ്ങള്‍ വലിയ വീഴ്ച്ച വരുത്തുന്നത് കൊണ്ടാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

corona

സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാസര്‍കോട് ജില്ലയിലെ പടന്നക്കാട് സ്വദേശി നബീസ (75) ആണ് മരിച്ചത്. ഇവരും പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 55ആയി. കാസര്‍കോട് ജില്ലയില്‍ മാത്രം നാല് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.

Recommended Video

cmsvideo
OXFORD വാക്‌സിന്‍ നവംബറില്‍ ഇന്ത്യയിലെത്തും | Oneindia Malayalam

കൊവിഡ് ബാധിച്ച ഇവര്‍ നേരത്തെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരത്തേക്ക് മാറ്റുകയായിരുന്നു. വാര്‍ധക്യ സഹജമായ അവശതകളല്ലാതെ മറ്റ് അസുഖങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

എന്നാല്‍ തല്‍സ്ഥിതി തുടരുമ്പോഴും സംസ്ഥാനത്ത് സമ്പൂര്‍ണ്ണലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലായെന്ന തീരുമാനത്തിലാണ്. ഇന്നലത്തെ സര്‍വ്വകക്ഷി യോഗത്തിലും സമ്പൂര്‍ണ്ണലോക്ക്ഡൗണ്‍ വേണ്ടയെന്ന ധാരണയിലെത്തിയിരുന്നു. കൊവിഡ് വ്യാപിക്കുന്നതിന്റെ സാഹചര്യം വിലയിരുത്തി പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനാണ് തീരുമാനം. എന്നാല്‍ ഇക്കാര്യം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ 885 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 968 പേര്‍ക്കാണ് രോഗമുക്തി. 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരികരിച്ചത്. ഉറവിടം അറിയാത്ത 56 കേസുകള്‍ ഉണ്ട്. വിദേശത്ത് നിന്ന് വന്ന 64 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 68 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയില്‍ ബിജെപിയെ പൂട്ടാന്‍ മഹാ സഖ്യത്തിന്‍റെ പുതിയ നീക്കം: തദ്ദേശ തിരഞ്ഞെടുപ്പിലും സഖ്യം?മഹാരാഷ്ട്രയില്‍ ബിജെപിയെ പൂട്ടാന്‍ മഹാ സഖ്യത്തിന്‍റെ പുതിയ നീക്കം: തദ്ദേശ തിരഞ്ഞെടുപ്പിലും സഖ്യം?

 ആരും ബന്ദികളാക്കിയിട്ടില്ല, കാവലുമില്ല; അശോക് ഗെലോട്ടിന്റെ ആരോപണം തള്ളി വിമത എംൽഎമാർ ആരും ബന്ദികളാക്കിയിട്ടില്ല, കാവലുമില്ല; അശോക് ഗെലോട്ടിന്റെ ആരോപണം തള്ളി വിമത എംൽഎമാർ

രാജ്യത്തെ ഞെട്ടിച്ച് കൊവിഡ് കുതിക്കുന്നു; കഴിഞ്ഞ 24 മണിക്കൂറില്‍ 48916 പേര്‍ക്ക് രോഗം, 757 മരണംരാജ്യത്തെ ഞെട്ടിച്ച് കൊവിഡ് കുതിക്കുന്നു; കഴിഞ്ഞ 24 മണിക്കൂറില്‍ 48916 പേര്‍ക്ക് രോഗം, 757 മരണം

English summary
Restriction Tightened in Kasargod Due to the Covid-19 Pandemic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X