കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ടൈൻമന്റ്‌ സോണുകളിൽ പെരുന്നാൾ നിസ്കാരം പാടില്ല; പള്ളികളില്‍ ഭക്ഷണം വിതരണം ചെയ്യരുത്

Google Oneindia Malayalam News

കാസര്‍കോട്: കോവിഡിന്റെ പശ്ചാത്തലത്തില്‍ പെരുന്നാള്‍ ആഘോഷം എല്ലാവിധ നിയന്ത്രണങ്ങളും പാലിച്ചായിരിക്കണമെന്നും കോവിഡ് വ്യാപനം തടയുന്നതിനുള്ള അധികൃതരുടെ എല്ലാ ശ്രമങ്ങളിലും എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പ പറഞ്ഞു.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പെരുന്നാള്‍ നിസ്‌കാരം ഒഴിവാക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും പെരുന്നാള്‍ നിസ്‌കാരത്തിന്റെ കാര്യത്തിലും ബാധകമാണ്.

bakrid namaz

144 പ്രകാരം നിരോധനാജ്ഞ നിലനില്‍ക്കുന്ന മേഖലകളില്‍ പള്ളികള്‍ക്ക് പുറത്തോ മറ്റോ നിസ്‌കാരം പാടില്ല. ഈദ്ഗാഹുകളില്‍ ഇത്തവണ നിസ്‌കാരം ഒഴിവാക്കണമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. പരമാവധി നൂറുപേര്‍ക്കാണ് പള്ളികളില്‍ നിസ്‌കരിക്കാന്‍ അനുമതി ഉള്ളതെങ്കിലും രണ്ട് മീറ്റര്‍ അകലം പാലിച്ച് മാത്രമേ ആളുകള്‍ പള്ളികളില്‍ ഇരിക്കാന്‍ പാടുള്ളൂ. ഇത് ഒരു തരത്തിലും ലംഘിക്കരുത്.

നൂറ്‌പേര്‍ക്ക് ഒന്നിച്ച് നിസ്‌കരിക്കാന്‍ സൗകര്യമില്ലാത്ത പള്ളികളില്‍ നൂറുപേരെ തികയ്ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകരുത്. അധികൃതരുടെ എല്ലാവിധ നിര്‍ദ്ദേശങ്ങളും അനുസരിച്ചായിരിക്കണം ആഘോഷം. ഒരിടത്തും ആളുകള്‍ കൂടി നില്‍ക്കരുത്. പള്ളികളില്‍ ഭക്ഷണവും മറ്റും വിതരണം ചെയ്യുന്നത് ഒഴിവാക്കണം. പള്ളികളില്‍ കൃത്യമായി രജിസ്റ്റര്‍ സൂക്ഷിക്കുകയും സാനിറ്റൈസറും മാസ്‌കും നിര്‍ബന്ധമായും ഉപയോഗിക്കുകയും ചെയ്യണമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

അതേസമയം ജില്ലയിൽ ഇന്ന് ജില്ലയില്‍ ഇന്ന് 28 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേരുടെ ഉറവിടം ലഭ്യമല്ല, 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും
രണ്ട് പേര്‍ വിദേശത്തു നിന്നും രണ്ട് പേര്‍ ഇതര സംസ്ഥാനത്തുനിന്നും വന്നവരാണ്.

Recommended Video

cmsvideo
തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; ഒപ്പം പരീക്ഷ എഴുതിയവര്‍ ക്വാറന്റീനില്‍

പാലക്കാട് ഇന്ന് 4 കൊവിഡ് കേസുകൾ; ചികിത്സയിൽ 438 പേർ!! 36 പേർക്ക് രോഗമുക്തിപാലക്കാട് ഇന്ന് 4 കൊവിഡ് കേസുകൾ; ചികിത്സയിൽ 438 പേർ!! 36 പേർക്ക് രോഗമുക്തി

കാസർഗോഡ് 21 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; ഉറവിടം അറിയാത്ത 3 കേസുകൾ!! ആകെ 28 പേർക്ക് രോഗംകാസർഗോഡ് 21 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; ഉറവിടം അറിയാത്ത 3 കേസുകൾ!! ആകെ 28 പേർക്ക് രോഗം

'അവരെന്ന നിശബ്ദരാക്കാൻ ശ്രമിച്ചു, ബോണ്ട് ഒപ്പിട്ടാൽ മോചനം'; വെളിപ്പെടുത്തി ഒമർ അബ്ദുള്ള'അവരെന്ന നിശബ്ദരാക്കാൻ ശ്രമിച്ചു, ബോണ്ട് ഒപ്പിട്ടാൽ മോചനം'; വെളിപ്പെടുത്തി ഒമർ അബ്ദുള്ള

English summary
Restrictions Imposed On Bakrid Namaz in Kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X