കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ്; കാസര്‍ഗോഡ് പൊതുഗതാഗതത്തിന് നിയന്ത്രണം, നിരോധനമില്ലെന്ന് കളക്ടര്‍

  • By Aami Madhu
Google Oneindia Malayalam News

കാസർഗോഡ്; ജൂലൈ 17മുതല്‍ പൊതുഗതാഗതത്തിന് നിയന്ത്രണമെര്‍പ്പെടുത്തിയതായി ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.എന്നാല്‍ പൊതുഗതാഗതത്തിന് നിരോധനമില്ല.അതത് പ്രദേശത്തെ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ജില്ലാപോലീസ് മേധാവിയുടെ നിര്‍ദേശത്തിന് അനുസരിച്ചായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക.കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ജൂലൈ 31 വരെയുള്ള ഈ നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.

ജില്ലയില്‍ കെ എസ് ആര്‍ ടി സി,സ്വകാര്യബസുകള്‍ക്ക് സര്‍വ്വീസ് നടത്താമെങ്കിലും കണ്ടെയ്‌മെന്റ് സോണില്‍ നിര്‍ത്താനോ,ആളുകളെ കയറ്റാനോ പാടില്ല.കണ്ടെയ്‌മെന്റ് സോണില്‍ ഓട്ടോ,ടാക്‌സി വാഹനങ്ങളുടെ സ്റ്റാന്റ് അനുവദിക്കില്ല,എന്നാല്‍ ഇതുവഴി ഈ വാഹനങ്ങള്‍ ഓടാമെങ്കിലും കൃത്യമായി ഡ്രൈവര്‍,യാത്രികര്‍ സീറ്റുകള്‍ ഷീല്‍ഡ് വെച്ച് വേര്‍തിരിച്ചിരിക്കണമെന്നും കളക്ടർ അറിയിച്ചു.

heavy-rainfall1

അതിനിടെ രോഗവ്യാപനം പ്രതിരോധിക്കുന്നതിന് കാസർഗോഡ് നഗരസഭയിലെ മത്സ്യ- പച്ചക്കറിമാർക്കറ്റ് കണ്ടയിന്റ്മെന്റ്സോണായി പ്രഖ്യാപിച്ചു. ഇവിടെ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം കടകൾ തുറക്കാൻ അനുവദിക്കൂ. പച്ചക്കറി, ഇറച്ചി, മത്സ്യം എന്നിവയുടെ വിൽപ്പന കേന്ദ്രങ്ങളിൽ ആകെയുള്ളതിന്റെ അൻപത് ശതമാനം കടകൾ മാത്രമേ ഒരു ദിവസം തുറക്കുന്നതിന് അനുമതി നൽകുകയുള്ളുവെന്ന് കളക്ടർ അറിയിച്ചു. കടകൾ രാവിലെ 11 മുതൽ വൈകീട്ട് 5 വരെയാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുവെന്നും കളക്ടർ അറിയിച്ചു

നായ്ക്കൾ കൂട്ടത്തോടെ ചാകുന്നു; വൈറസ് ബാധയെന്ന് മൃഗസംരക്ഷണ വകുപ്പ്, തെരുവ് നായ്ക്കൾക്കും രോഗംനായ്ക്കൾ കൂട്ടത്തോടെ ചാകുന്നു; വൈറസ് ബാധയെന്ന് മൃഗസംരക്ഷണ വകുപ്പ്, തെരുവ് നായ്ക്കൾക്കും രോഗം

ജില്ലയില്‍ അനുദിനം കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് അറിയിച്ചു.
നിലവില്‍ ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലായി 606 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ആയിരം കിടക്കകളുള്ള ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജീകരിക്കാന്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. 10 ദിവസത്തിനകം 4000 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.

22 പേർക്ക് കാസർഗോഡ് സമ്പർക്കത്തിലൂടെ കൊവിഡ്!! ആരോഗ്യ പ്രവർത്തകയ്ക്കും രോഗം!! ഇന്ന് 32 പേർക്ക് കൊവിഡ്22 പേർക്ക് കാസർഗോഡ് സമ്പർക്കത്തിലൂടെ കൊവിഡ്!! ആരോഗ്യ പ്രവർത്തകയ്ക്കും രോഗം!! ഇന്ന് 32 പേർക്ക് കൊവിഡ്

നിരീക്ഷണത്തിൽ കഴിയവേ ആത്മഹത്യ ചെയ്തയാൾക്ക് കൊവിഡ്!! ഇന്ന് പാലക്കാട് 31 പേർക്ക് രോഗംനിരീക്ഷണത്തിൽ കഴിയവേ ആത്മഹത്യ ചെയ്തയാൾക്ക് കൊവിഡ്!! ഇന്ന് പാലക്കാട് 31 പേർക്ക് രോഗം

English summary
restritions for public transportation in kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X