നടു റോഡിൽ ഹെൽമറ്റും ലൈസൻസും ഇല്ലാതെ അഭ്യാസ പ്രകടനം; വിദ്യാർത്ഥിക്കെതിരെ കേസ്
കാസർഗോഡ്; ലൈസൻസും ഹെൽമറ്റും ഇല്ലാതെ സ്കൂട്ടറിൽ അഭ്യാസ പ്രകടനം നടത്തിയ വിദ്യാർത്ഥിക്കെതിരെ കേസെടുത്ത് മോട്ടോർവാഹന വകുപ്പ്. കാസർഗോഡ് ഉദുമ സ്വദേശിക്കെതിരെയാണ് കേസെടുത്തത്. വിദ്യാർത്ഥി ഉപയോഗിച്ച സ്കൂട്ടറും വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.

ഹെൽമറ്റ് ധരിച്ച് അമിത വേഗത്തിൽ വിദ്യാർത്ഥി സ്കൂട്ടറിൽ പോകുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാൽനടന യാത്രക്കാർക്കുൾപ്പെടെ അപകടം ഉണ്ടാക്കുന്ന തരത്തിലായിരുന്നു വിദ്യാർത്ഥിയുടെ ബൈക്കോട്ടം. കുട്ടിക്ക് പിന്നിൽ മറ്റൊരു വിദ്യാർത്ഥിയും ഉണ്ടായിരുന്നു.
അപകടം ഉണ്ടാക്കുന്ന രീതിയിലുള്ള ബൈക്കോട്ടം മറ്റൊരാൾ വീഡിയോ പകർത്തി. ഇതാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്.വീഡിയോ ശ്രദ്ധയിൽ പെട്ടതോടെ മോട്ടോർ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്.
Recommended Video
രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam


Click it and Unblock the Notifications