കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നീലേശ്വരം ചീര്‍മക്കാവ് ഭഗവതി ക്ഷേത്ര കവര്‍ച്ച; കള്ളന്മാരില്‍ ക്ഷേത്രം സ്ഥാനികനും, പ്രതികളെ പോലീസ് പിടികൂടിയത് 24 മണിക്കൂറിനുള്ളില്‍!

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: നീലേശ്വരം ചീര്‍മക്കാവ് ഭഗവതി ക്ഷേത്ത്രില്‍ നിന്നു തിരുവാഭരണങ്ങളും വെള്ളിയാഭരണങ്ങളും കവര്‍ച്ച ചെയ്ത കേസില്‍ ക്ഷേത്ര സ്ഥാനീകനുള്‍പ്പെടെ മൂന്നു പേരെ പോലീസ് 24 മണിക്കൂറിനുള്ള പിടികൂടി. ചീര്‍മ്മ ഭഗവതി കാവ് ക്ഷേത്രത്തിലെ മുന്‍ ആചാരക്കാരന്‍ പ്രഭാകരന്‍ (38), കൊല്ലം സ്വദേശിയും നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയുമായ ദീപക് സുരേന്ദ്രന്‍ (40), നീലേശ്വരം സ്വദേശി പ്രകാശന്‍ എന്നിവരാണ് അറസ്റ്റിലായത്.

<strong>കർണാടക പ്രസന്ധി; കോൺഗ്രസിന് തലവേദന തുടരുന്നു, ഒരു എംഎൽഎകൂടി രാജിവെച്ചു, പ്രതിസന്ധി തീർക്കാൻ കോൺഗ്രസ്</strong>കർണാടക പ്രസന്ധി; കോൺഗ്രസിന് തലവേദന തുടരുന്നു, ഒരു എംഎൽഎകൂടി രാജിവെച്ചു, പ്രതിസന്ധി തീർക്കാൻ കോൺഗ്രസ്

ഹൊസ്ദുര്‍ഗ് ഡി.വൈ.എസ്.പി പി.കെ സുധാകരന്റെ നേതൃത്വത്തില്‍ നീലേശ്വരം ഇന്‍സ്‌പെക്ടര്‍ എം എം മാത്യു, എസ് ഐ രഞ്ജിത് രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് കവര്‍ച്ചക്കാരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 20 പവന്‍ സ്വര്‍ണ്ണവും 250 ഗ്രാം വെള്ളിയും പോലീസ് കണ്ടെടുത്തു. ആറുപവന്‍ സ്വര്‍ണം മംഗഌരുവില്‍ പണയപ്പെടുത്തിയതായി പ്രതികള്‍ മൊഴി നല്‍കി.

Robbery

ഒരു മാല ഒഴികെ ബാക്കി തൊണ്ടിമുതലുകളെല്ലാം കണ്ടെടുത്തതായി നീലേശ്വരം സി .ഐ എം.എ മാത്യു പറഞ്ഞു. ശനിയാഴ്ച രാത്രി വിളക്കുവയ്ക്കാനായി തുറന്ന നേരത്താണ് കലവറയുടെ പൂട്ടുപൊളിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് തിരുവാഭരണങ്ങളും വെള്ളി ആഭരണങ്ങളും ക്ഷേത്രത്തിലെ അപൂര്‍വ താളിയോല ഗ്രന്ധവും കവര്‍ച്ച ചെയ്യപ്പെട്ടതായി മനസ്സിലായത്.

ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലിനു സമീപത്തെ കലവറയില്‍ ഇരുമ്പു പെട്ടിയിലാക്കിയായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. 108 മണികള്‍ ഉള്ള വസൂരി മാല, ആയത്താര്‍ എന്ന സ്ഥാനപ്പേരുള്ള ക്ഷേത്ര നര്‍ത്തകന്റെ ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ക്ഷേത്രത്തെ കുറിച്ച് ശരിക്കും അറിയാവുന്ന ആളുകളാണ് കവര്‍ച്ചയ്ക്കു പിന്നിലെന്ന് പോലീസിന് തുടക്കത്തില്‍ തന്നെ വ്യക്തമായിരുന്നു.

സി.സി.ടി.വി ക്യാമറയില്‍ കവര്‍ച്ചക്കാരുടെ ദൃശ്യം പതിഞ്ഞിരുന്നില്ല. പോലീസിന്റെ ഊര്‍ജിതമായ അന്വേഷണത്തില്‍ ക്ഷേത്രം ജീവനക്കാരുടെ പങ്കുള്ളതായി ആദ്യം കണ്ടെത്തി. ക്ഷേത്രഭാരവാഹികളും സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ക്ഷേത്രത്തിലെ മുന്‍ ആചാരക്കാരന്‍ പ്രഭാകരനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചയുടെ പിന്നിലാരെന്ന് തെളിഞ്ഞത്. പിന്നീട് മറ്റുരണ്ടുപേരെയും മംഗളൂരുവില്‍ വച്ച് പിടികൂടുകയായിരുന്നു.

മോഷണ മുതലുകള്‍ മംഗളൂരുവില്‍ വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു പ്രതികള്‍. പിടിയിലായ പ്രഭാകരന് ആദൂരില്‍ രണ്ട് കേസുകള്‍ നിലവിലുണ്ട്. മറ്റു പ്രതികള്‍ക്കും നിരവധി കേസുകള്‍ ഉള്ളതായി വ്യക്തമായിട്ടുണ്ട്. ദീപേഷിന് മംഗളൂരുവിലടക്കം കേസുകള്‍ നിലവിലുള്ളതായും പോലീസ് അറിയിച്ചു. പ്രതികളെ തിങ്കളാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

English summary
Robbery in Bhagavathi temple Neeleswer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X