കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രവീശ തന്ത്രിയെ അനുനയിപ്പിക്കാൻ ആർഎസ്എസ് ശ്രമം തുടങ്ങി: ദക്ഷിണ കാനറയിലെ നേതാക്കളും ഇടപെടും

  • By Desk
Google Oneindia Malayalam News

കാസർകോട്: അപ്രതീക്ഷിതമായി പാർട്ടി സംസ്ഥാന സമിതി അംഗ പദവി രാജി വെച്ച രവീശ തന്ത്രിയുടെ നടപടി കാസർകോട് ബിജെപിക്ക് തിരിച്ചടിയായി. തന്ത്രിയുടെ രാജി പിൻവലിപ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്. സംസ്ഥാന കമ്മിറ്റിയിലുള്ള അംഗത്വം രാജിവെച്ചു കൊണ്ട് തിങ്കളാഴ്ച്ച സംസ്ഥാന അധ്യക്ഷന് കത്തയക്കുമെന്നാണ് തന്ത്രി മാധ്യമ പ്രവർത്തകരെ അറിയിച്ചിരുന്നത്. ഇത് ഒഴിവാക്കാനുള്ള നീക്കമാണ് ബിജെപി നേതൃത്വം നടത്തുന്നത്. ദക്ഷിണ കനറയിലെ ആർഎസ്എസ് നേതൃത്യത്തിന് ഏറെ പ്രിയങ്കരനായ നേതാവാണ് രവീശ മഞ്ചേശ്വരത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലെയും തന്ത്രി കൂടിയാണദ്ദേഹം. ഇതു കൂടാതെ ബിജെപി മഞ്ചേശ്വരം നിയോജക മണ്ഡലം സെക്രട്ടറി കൂടിയാണ്.

ബിജെപിയുടെ ആ മോഹം പൂവണിയില്ല; പ്രചാരണം അസത്യമെന്ന് ശിവസേന, കോണ്‍-എന്‍സിപി സഖ്യം തുടരുംബിജെപിയുടെ ആ മോഹം പൂവണിയില്ല; പ്രചാരണം അസത്യമെന്ന് ശിവസേന, കോണ്‍-എന്‍സിപി സഖ്യം തുടരും

സംസ്ഥാനത്തെ ബിജെപിയും ശക്തികേന്ദ്രങ്ങളിലൊന്നായ കാസർകോട്ട് പാർട്ടിക്കുള്ളിലുള്ള ഭിന്നത അണികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. താൻ ബിജെപി നേതൃസ്ഥാനത്ത് ഇനി പ്രവർത്തിക്കാൻ താൽപര്യപ്പെടുന്നില്ലെന്നാണ് തന്ത്രി മാധ്യമ' പ്രവർത്തകരേട് പാഞ്ഞത്. അഡ്വ.കെ ശ്രീകാന്തിനെ ജില്ലാ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ചാണ് രവീശ തന്ത്രിയുടെ വിട്ടു നിൽക്കൽ പ്രഖ്യാപനം. പാർട്ടിയിൽ ഗ്രൂപ്പിസമാണ് നടക്കുന്നതെന്നും ഗ്രൂപ്പിന്റെ ഭാഗമല്ലാത്തവർക്ക് വളർച്ചയില്ലാത്ത അവസ്ഥയാണെന്നും തന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

raveesha

എന്നാൽ താൻ സംഘ കുടുംബമെന്ന നിലയിൽ ബിജെപി അംഗമായി തുടരുമെന്നും സംഘടനാ പ്രവർത്തനത്തിന് ഇനിയില്ലെന്നും രവീശ തന്ത്രി പറഞ്ഞു. നേരത്തെ ശ്രീകാന്തിനൊപ്പം ജില്ലാ അധ്യക്ഷനായി പരിഗണിക്കപ്പെട്ട പേരുകളിലൊന്നാണ് കുണ്ടാറിന്റെത്. എന്നാൽ അധ്യക്ഷ സ്ഥാനത്തേക്ക് ഇക്കുറിയും ശ്രീകാന്തിന്റെ പേരാണ് പരിഗണിച്ചത്. വി മുരളിധരൻ പക്ഷക്കാരനാണ് ശ്രീകാന്ത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും രവിശയാണ് സ്ഥാനാർത്ഥിയായി മത്സരിച്ചത് .എന്നാൽ രണ്ടു തെരഞ്ഞെടുപ്പിലും പാർട്ടിയിലെ ഗ്രൂപ്പുകളിയാണ് തോൽവിക്കു കാരണമെന്നാണ് രവിശയുടെ ആരോപണം.

ഇതു തെളിയിക്കുന്നതിനായി താൻ രേഖാമൂലം കത്ത് നൽകിയിട്ടുണ്ടെന്നും എന്നാൽ ഇതു പരിഗണിക്കാനും തിരുത്തൽ നടപടികൾ സ്വീകരിക്കാനും നേതൃത്വം തയ്യാറാവുന്നില്ലെന്നും രവിശ തന്ത്രി പറയുന്നു. ഇതേ സമയം രവീശതന്ത്രിയും ശ്രീകാന്തും തമ്മിലുള്ള വ്യക്തിപരമായ അകൽച്ചയല്ല രാജിക്ക് കാരണമെന്ന സൂചനയുണ്ട്.

കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയോഗിക്കപ്പെടുന്നതിന് മുൻപേ രവിശ
തന്ത്രിയുമായി അത്ര സുഖത്തിലല്ല. മഞ്ചേശ്വരത്ത് താൻ ചെറിയ വോട്ടിന് തോൽക്കാൻ കാരണം തന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുടെ ചരടുവലിയാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇതാണ് കടുത്ത സുരേന്ദ്രൻ പക്ഷപാതിയായ ശ്രീകാന്തിനെ തന്നെ വീണ്ടും പ്രസിഡന്റാക്കാൻ തീരുമാനിച്ചതിനു പിന്നിലെന്നറിയുന്നു.

English summary
RSS compromise talk with Raveesha Kundar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X