Get Updates
Get notified of breaking news, exclusive insights, and must-see stories!

അമോണിയ ചേർത്ത ഐസ് ഇട്ട് പൊടിപൊടിച്ച് മത്സ്യ വിൽപന; കർശന നടപടിയുമായി അധികൃതർ

കാസർഗോഡ്; മത്സ്യ കേടാകാതിരിക്കാൻ അമോണിയ ചേർത്ത ഐസ് വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തി. കൊവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കാതെ മീൻ വിൽപ്പന നടത്തന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അമിതമായ അമോണിയ ഐസ് ഉപയോഗം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

അമോണിയ ചേർത്തുള്ള ഐസ് ഉപയോഗിച്ചാൽ രണ്ട് ദിവസത്തോളം മീനുകൾ കേടാവാതിരിക്കും. ഇതോടെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള കച്ചവടക്കാർ അമോണിയം ചേർത്ത ഐസുകൾ ധാരാളമായി വാങ്ങുന്നത്. ഇത്തരം ഐസ് ഇടുന്ന മീനുകൾ ഒറ്റനോട്ടത്തിൽ കണ്ടാൽ മനസിലായേക്കില്ല.
വിൽപ്പന തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ ഐസ് ഇട്ട മത്സ്യങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അധികൃതർ അറിയിച്ചു.

kasargod

പുതിയ ബസ്റ്റാന്റ് പരിസരത്താണ് നിലവിൽ മത്സ്യ വിൽപന നടത്തുന്നത്. മുന്‍സിപ്പല്‍ മത്സ്യ മാര്‍ക്കറ്റിനകത്ത് പ്രവേശിക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാനും ശാരീരിക അകലം ഉറപ്പു വരുത്താനുമുള്ള നടപടികള്‍ പ്രായോഗികമല്ല എന്നതിനാല്‍, തല്‍ക്കാലം മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തനത്തിന് അനുമതി നല്‍കേണ്ടതില്ലയെന്ന് ജില്ലാതല കോറോണ കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.

കോവിഡ് വ്യാപന സാധ്യത കുറവായതിനാല്‍, നിലവില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തുറന്ന സ്ഥലത്ത് നടത്തിവരുന്ന മത്സ്യ കച്ചവടം തുടരാം എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+