കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അമോണിയ ചേർത്ത ഐസ് ഇട്ട് പൊടിപൊടിച്ച് മത്സ്യ വിൽപന; കർശന നടപടിയുമായി അധികൃതർ

Google Oneindia Malayalam News

കാസർഗോഡ്; മത്സ്യ കേടാകാതിരിക്കാൻ അമോണിയ ചേർത്ത ഐസ് വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തി. കൊവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കാതെ മീൻ വിൽപ്പന നടത്തന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അമിതമായ അമോണിയ ഐസ് ഉപയോഗം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

അമോണിയ ചേർത്തുള്ള ഐസ് ഉപയോഗിച്ചാൽ രണ്ട് ദിവസത്തോളം മീനുകൾ കേടാവാതിരിക്കും. ഇതോടെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള കച്ചവടക്കാർ അമോണിയം ചേർത്ത ഐസുകൾ ധാരാളമായി വാങ്ങുന്നത്. ഇത്തരം ഐസ് ഇടുന്ന മീനുകൾ ഒറ്റനോട്ടത്തിൽ കണ്ടാൽ മനസിലായേക്കില്ല.
വിൽപ്പന തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ ഐസ് ഇട്ട മത്സ്യങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അധികൃതർ അറിയിച്ചു.

kasargod

പുതിയ ബസ്റ്റാന്റ് പരിസരത്താണ് നിലവിൽ മത്സ്യ വിൽപന നടത്തുന്നത്. മുന്‍സിപ്പല്‍ മത്സ്യ മാര്‍ക്കറ്റിനകത്ത് പ്രവേശിക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാനും ശാരീരിക അകലം ഉറപ്പു വരുത്താനുമുള്ള നടപടികള്‍ പ്രായോഗികമല്ല എന്നതിനാല്‍, തല്‍ക്കാലം മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തനത്തിന് അനുമതി നല്‍കേണ്ടതില്ലയെന്ന് ജില്ലാതല കോറോണ കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.

കോവിഡ് വ്യാപന സാധ്യത കുറവായതിനാല്‍, നിലവില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തുറന്ന സ്ഥലത്ത് നടത്തിവരുന്ന മത്സ്യ കച്ചവടം തുടരാം എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

 ജോസ് കെ മാണി ഇടത്തേക്ക് തന്നെ; ഏതൊക്കെ സീറ്റിൽ മത്സരിക്കും.. നിലവിലെ ധാരണ ഇങ്ങനെ ജോസ് കെ മാണി ഇടത്തേക്ക് തന്നെ; ഏതൊക്കെ സീറ്റിൽ മത്സരിക്കും.. നിലവിലെ ധാരണ ഇങ്ങനെ

'എന്റെ നിലപാട് ശരിയായി എന്ന് തെളിയിക്കപ്പെട്ടതിൽ ചാരിതാർത്ഥ്യം ഉണ്ട്,തെറ്റുകൾ ആവർത്തിക്കാതിരിക്കട്ടെ'എന്റെ നിലപാട് ശരിയായി എന്ന് തെളിയിക്കപ്പെട്ടതിൽ ചാരിതാർത്ഥ്യം ഉണ്ട്,തെറ്റുകൾ ആവർത്തിക്കാതിരിക്കട്ടെ

പാലക്കാട് - കോയമ്പത്തൂര്‍ റൂട്ടില്‍ അന്തര്‍സംസ്ഥാന ബോണ്ട് സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസിപാലക്കാട് - കോയമ്പത്തൂര്‍ റൂട്ടില്‍ അന്തര്‍സംസ്ഥാന ബോണ്ട് സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി

English summary
Sale of fish with ammonia ice; will take strict actions says authority
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X