കാസർഗോഡ് വൻ ചന്ദന വേട്ട; 855 കിലോ ചന്ദനമുട്ടി പിടികൂടി
കാസർഗോഡ്: ജില്ലയില്‍ നിന്ന് വൻ ചന്ദന ശേഖരം പിടികൂടി. ഒരു ടണ്ണോളം ചന്ദനമാണ് പിടികൂടിയത്. 31 ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ചന്ദനം. ജില്ലാ കലക്‌ടർ സജിത് ബാബുവിന്‍റെ വസതിക്ക് മീറ്ററുകൾ അകലെ ഗോഡൗണിലായും കാറിലായുമായിരുന്നു ചന്ദനം സൂക്ഷിച്ചിരുന്നത്. ഇവയ്ക് ഒരു കോടിയോളം രൂപ വില വരുമെന്നാണ് കണക്കാക്കപെടുന്നത്.

പുലർച്ചെ നാലരയോടെ ചാക്ക് കെട്ടുകൾ വീഴുന്ന ശബ്ദം കേട്ട് കലക്ടറുടെ ഗൺമാനും ഡ്രൈവറും ചെന്ന് നോക്കിയത്. അപ്പോഴാണ് ചന്ദനം കടത്തുകയാണെന്ന് കണ്ടെത്തിയത്. സിമന്റാണെന്ന വ്യാജേനയാണ് ചന്ദനം കടത്തിയത്. പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച നിലയിലായിരുന്നു ഇവ. ഉദ്യോഗസ്ഥരെ കണ്ടതോടെ മൂന്ന് പേർ ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.
വിദ്യാനഗർ നായന്മാർമൂല സ്വദേശി അബ്ദുൽ ഖാദറിന്റേതാണ് വീട്. ഇയാൾ ഒളിവിലാണ്.ഇവിടെ നിന്ന് ചന്ദനം തൂക്കാനും മറ്റുമുള്ള ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചന്ദനം വനംവകുപ്പിന് കൈമാറും. പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.












Click it and Unblock the Notifications