കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് വൻ ചന്ദന വേട്ട; 855 കിലോ ചന്ദനമുട്ടി പിടികൂടി

Google Oneindia Malayalam News

കാസർഗോഡ്: ജില്ലയില്‍ നിന്ന് വൻ ചന്ദന ശേഖരം പിടികൂടി. ഒരു ടണ്ണോളം ചന്ദനമാണ് പിടികൂടിയത്. 31 ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ചന്ദനം. ജില്ലാ കലക്‌ടർ സജിത് ബാബുവിന്‍റെ വസതിക്ക് മീറ്ററുകൾ അകലെ ഗോഡൗണിലായും കാറിലായുമായിരുന്നു ചന്ദനം സൂക്ഷിച്ചിരുന്നത്. ഇവയ്ക് ഒരു കോടിയോളം രൂപ വില വരുമെന്നാണ് കണക്കാക്കപെടുന്നത്.

sandal

പുലർച്ചെ നാലരയോടെ ചാക്ക് കെട്ടുകൾ വീഴുന്ന ശബ്ദം കേട്ട് കലക്ടറുടെ ഗൺമാനും ഡ്രൈവറും ചെന്ന് നോക്കിയത്. അപ്പോഴാണ് ചന്ദനം കടത്തുകയാണെന്ന് കണ്ടെത്തിയത്. സിമന്റാണെന്ന വ്യാജേനയാണ് ചന്ദനം കടത്തിയത്. പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച നിലയിലായിരുന്നു ഇവ. ഉദ്യോഗസ്ഥരെ കണ്ടതോടെ മൂന്ന് പേർ ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.

വിദ്യാനഗർ നായന്മാർമൂല സ്വദേശി അബ്ദുൽ ഖാദറിന്റേതാണ് വീട്. ഇയാൾ ഒളിവിലാണ്.ഇവിടെ നിന്ന് ചന്ദനം തൂക്കാനും മറ്റുമുള്ള ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചന്ദനം വനംവകുപ്പിന് കൈമാറും. പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.

സത്യം മൂടിവെയ്ക്കാനുള്ള സർക്കാരിന്റെ ശ്രമം ഫോറൻസിക് റിപ്പോർട്ടിലൂടെ പൊളിഞ്ഞു; ചെന്നിത്തലസത്യം മൂടിവെയ്ക്കാനുള്ള സർക്കാരിന്റെ ശ്രമം ഫോറൻസിക് റിപ്പോർട്ടിലൂടെ പൊളിഞ്ഞു; ചെന്നിത്തല

35 കാരനായ ദളിത് എംഎൽഎ 19 കാരിയായ ബ്രാഹ്മണ പെൺകുട്ടിയെ വിവാഹം ചെയ്തു; വിവാദം35 കാരനായ ദളിത് എംഎൽഎ 19 കാരിയായ ബ്രാഹ്മണ പെൺകുട്ടിയെ വിവാഹം ചെയ്തു; വിവാദം

സെക്രട്ടേറിയറ്റ് തീപിടുത്തം; ഫോറൻസിക് കണ്ടെത്തലിൽ അത്ഭുതപ്പെടാനില്ല, സർക്കാരിനെതിരെ മുല്ലപ്പള്ളിസെക്രട്ടേറിയറ്റ് തീപിടുത്തം; ഫോറൻസിക് കണ്ടെത്തലിൽ അത്ഭുതപ്പെടാനില്ല, സർക്കാരിനെതിരെ മുല്ലപ്പള്ളി

ഹാഥ്റാസിലേക്കുള്ള യാത്രയിൽ തമാശ പറയുന്ന രാഹുലും പ്രിയങ്കയും,വീഡിയോയിലെ ചിരി';പ്രചരണത്തിലെ സത്യംഹാഥ്റാസിലേക്കുള്ള യാത്രയിൽ തമാശ പറയുന്ന രാഹുലും പ്രിയങ്കയും,വീഡിയോയിലെ ചിരി';പ്രചരണത്തിലെ സത്യം

English summary
sandal wood seized in kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X