കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വലതുകൈക്കേറ്റ ആഴത്തിലുള്ള വെട്ട് മരണകാരണമായി; ഉപ്പളയില്‍ മകളുടെ ഭര്‍ത്താവ് ഗൃഹനാഥനെ കൊലപ്പെടുത്തിയത് 40 പവന്‍ സര്‍ണാഭരണത്തിനുവേണ്ടി, പ്രതികള്‍ക്കായി കര്‍ണാടകയില്‍ തിരച്ചില്‍ ഊര്‍ജിതം

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: ബേക്കൂര്‍ സ്വദേശിയും പെയിന്റിംഗ് തൊഴിലാളിയുമായ അല്‍ത്താഫ് (45) കൊല്ലപ്പെട്ട കേസില്‍ അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചു. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികള്‍ ഉഡുപ്പിയിലേക്ക് കടന്നതായാണ് പോലീസിന് ലഭിച്ച സൂചന. സോങ്കാല്‍ പ്രാതാപ് നഗര്‍ സ്വദേശികളായ ഷബീര്‍ മൊയ്തീന്‍, സുഹൃത്തുക്കളായ റിയാസ്, ലത്തീഫ് തുടങ്ങി കേസില്‍ അഞ്ച് പ്രതികളാണ് അല്‍ത്താഫിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.

<strong>സ്കൂൾ ബസ് പാടശേഖരത്തിലേക്കു മറിഞ്ഞു 4 വിദ്യാർഥികൾ ഉൾപ്പെടെ 5 പേർക്കു പരുക്ക്</strong>സ്കൂൾ ബസ് പാടശേഖരത്തിലേക്കു മറിഞ്ഞു 4 വിദ്യാർഥികൾ ഉൾപ്പെടെ 5 പേർക്കു പരുക്ക്

വലതുകൈയുടെ ഷോള്‍ഡറിന് താഴെയുണ്ടായ ആഴത്തിലുള്ള വെട്ടാണ് അല്‍ത്താഫിന്റെ മരണത്തിന് കാരണമായതെന്ന് കുമ്പള സി.ഐ രാജീവന്‍ വലിയ വളപ്പില്‍ പറഞ്ഞു. വെട്ടേറ്റ് ചോരവാര്‍ന്നൊഴുകിയ നിലയിലായിരുന്നു ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. തട്ടിക്കൊണ്ടുപോയതിന് ശേഷം മൂന്നാംദിവസമാണ് മരണം സംഭവിച്ചത്.

Althaf

പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉച്ചയോടെ ബേക്കൂരിലെ വസതിയിലെത്തിച്ചു. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് അല്‍ത്താഫിനെ പ്രതാപ് നഗര്‍ പുല്‍ക്കുത്തിയിലെ വീട്ടില്‍ നിന്ന് ഷബീറിന്റെ നേതൃത്വത്തിലുള്ള സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. ഷബീറിന്റെ 10 വയസുള്ള മകനെയും ഒപ്പം തട്ടിക്കൊണ്ടു പോയിരുന്നു. കുട്ടിയെ പിന്നീട് വിട്ടയച്ചുവെങ്കിലും അല്‍ത്താഫുമായി സംഘം കാറില്‍ പലയിടങ്ങളിലും ചുറ്റിക്കറങ്ങി.

അന്നു വൈകീട്ട് നേരത്തെ ആവശ്യപ്പെട്ട 40 പവന്‍ സ്വര്‍ണാഭരണം ലഭിക്കാത്തതിന്റെ പേരില്‍ ക്രൂര മര്‍ദനത്തിനിരയാക്കി. പിന്നീട് വെട്ടിപ്പരിക്കേല്‍പിച്ചു. അവശനായ അല്‍ത്താഫിനെ മംഗളൂരുവിലെ ഒരു ആശുപത്രിക്ക് സമീപം ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. അല്‍താഫിന്റെ ഭാര്യ ഫാത്തിമയുടെ ആദ്യ വിവാഹത്തിലെ മകള്‍ ഷറീനയുടെ ഭര്‍ത്താവാണ് ഷബീര്‍ മൊയ്തീന്‍. ഷറീന അല്‍ത്താഫിന്റെ സംരക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് ഷബീര്‍ വിവാഹം ചെയ്തത്.

വിവാഹ ശേഷം ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങളെല്ലാം ഷബീര്‍ വിറ്റിയിരുന്നു. മംഗളൂരുവിലെ വാടക വീട്ടില്‍ താമസിക്കുന്നതിനിടെ 40 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് ഭാര്യയെ ഷബീര്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നവെന്ന് പോലീസ് പറഞ്ഞു. ആഭരണം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് സൂചന. സി.ഐക്ക് പുറമെ കുമ്പള എസ്.ഐ എ.സന്തോഷ് കുമാര്‍, മഞ്ചേശ്വരം എസ്.ഐ അനൂപ് കുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

English summary
Search for culprit for murder case in Kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X