കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത; കുമ്പളയില്‍ 1 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നു

Google Oneindia Malayalam News

കാസർഗോഡ്; കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത ലക്ഷ്യമാക്കി കുമ്പള പഞ്ചായത്തില്‍ ഒരു കോടി രൂപയുടെ കാര്‍ഷിക പദ്ധതി നടപ്പാക്കുന്നു. ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന ഫണ്ട്, തനത് ഫണ്ട്, വിവിധ ഏജന്‍സികളുടെ ധനസഹായം എന്നിവ ഉപയോഗിച്ചാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

farming

സുഭിക്ഷ കേരളം, കൃഷി വകുപ്പ് എന്നിവയും സംയോജിപ്പിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. നാളികേര കൃഷിക്ക് 24.40 ലക്ഷം രൂപ, കവുങ്ങ് കൃഷിക്ക് 6.21 ലക്ഷം, നെല്‍കൃഷി 17 .68 ലക്ഷം, തരിശു നെല്‍കൃഷി 10 ലക്ഷം, സുസ്ഥിര നെല്‍കൃഷി 3.63 ലക്ഷം, നേന്ത്രവാഴ കൃഷി രണ്ട് ലക്ഷം, ജീവനി പച്ചക്കറി കൃഷി ആറു ലക്ഷം, കൈപ്പാട് കൃഷി വികസനം അഞ്ചു ലക്ഷം, പച്ചക്കറി ക്ലസ്റ്റര്‍ 11 ലക്ഷം, തരിശു പച്ചക്കറി കൃഷി 4.3 ലക്ഷം, ഗ്രോബാഗ് വിതരണം നാല് ലക്ഷം, ഇടവിളകൃഷി ആറു ലക്ഷം, ഫലവൃക്ഷതൈ വിതരണം അഞ്ചു ലക്ഷം, പയര്‍ പച്ചക്കറിവിത്ത്, തൈകള്‍ വിതരണം 1.13 ലക്ഷം, സ്‌കൂള്‍ പച്ചക്കറിത്തോട്ടം 8000 രൂപ എന്നിങ്ങനെയാണ് പദ്ധതികള്‍ക്ക് തുക വകയിരുത്തിയിട്ടുള്ളത്.

തരിശു നെല്‍കൃഷി പദ്ധതിയുടെ ഭാഗമായി ബംബ്രാണവയല്‍, താഴെ കൊടിയമ്മ വയല്‍ എന്നിവിടങ്ങളില്‍ 70 ഏക്കര്‍ ഭൂമിയില്‍ കൃഷിയിറക്കി. കാര്‍ഷിക പദ്ധതിയുടെ പുരോഗതി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം അവലോകനം ചെയ്തു. പ്രസിഡന്റ് കെ എല്‍ പുണ്ട രീകാക്ഷ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗീത ലോകനാഥ് ഷെട്ടി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി എന്‍ മുഹമ്മദലി, എ കെ ആരിഫ്, ഫാത്തിമ അബ്ദുല്ല കുഞ്ഞി, കൃഷി ഓഫീസര്‍ നാണുക്കുട്ടന്‍, പഞ്ചായത്ത് സെക്രട്ടറി ദീപേഷ് സംബന്ധിച്ചു.

Recommended Video

cmsvideo
Farmers Bill: Congress Leader Rahul Gandhi Will Take Part In Protests In Punjab | Oneindia Malayalam

മുഖ്യമന്ത്രിയ്ക്ക് ഭീഷണി സന്ദേശം; തിരുവനന്തപുരത്ത് സുരക്ഷ ശക്തമാക്കിമുഖ്യമന്ത്രിയ്ക്ക് ഭീഷണി സന്ദേശം; തിരുവനന്തപുരത്ത് സുരക്ഷ ശക്തമാക്കി

നെറികെട്ട രീതി മാതൃകയാക്കാനില്ല... ഭഗത് സിങ്ങിനെ ഉദ്ധരിച്ച് കുന്നപ്പിള്ളിയ്ക്ക് മറുപടിയുമായി റിയാസ്നെറികെട്ട രീതി മാതൃകയാക്കാനില്ല... ഭഗത് സിങ്ങിനെ ഉദ്ധരിച്ച് കുന്നപ്പിള്ളിയ്ക്ക് മറുപടിയുമായി റിയാസ്

'ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്ല,തെരഞ്ഞെടുത്ത പങ്കാളികളെ ഉള്ളു'; മറുപടിയുമായി റിമ'ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്ല,തെരഞ്ഞെടുത്ത പങ്കാളികളെ ഉള്ളു'; മറുപടിയുമായി റിമ

'നെഗറ്റീവ് മൈന്റ് എടുത്ത് കളയൂ ഉണ്ണികൃഷ്ണൻ, നിങ്ങളെന്തിനാണ് കള്ളത്തരം പുലമ്പുന്നത്'; വിനയൻ'നെഗറ്റീവ് മൈന്റ് എടുത്ത് കളയൂ ഉണ്ണികൃഷ്ണൻ, നിങ്ങളെന്തിനാണ് കള്ളത്തരം പുലമ്പുന്നത്'; വിനയൻ

English summary
Self-sufficiency in agriculture; Projects worth 1 crore are being implemented in Kumbala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X