Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിനിൽ വെച്ച് കോളേജ് വിദ്യാർത്ഥിനിക്ക് മുൻപിൽ നഗ്നതാ പ്രദർശനം; കണ്ണൂർ സ്വദേശി അറസ്റ്റിൽ

കണ്ണൂർ: ട്രെയിനിൽ വെച്ച് കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ.കൂവേരി സ്വദേശിയായ ജോർജ് ജോസഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയിലാണ് നടപടി.

ചൊവ്വാഴ്ച രാവിലെ കോയമ്പത്തൂർ- മംഗളൂരു ഇന്റർസിറ്റിയിലായിരുന്നു സംഭവം. കാസർഗോഡ് കോളേജിൽ പഠിക്കുകയാണ് പെൺകുട്ടി. ഷൊർണൂരിൽ നിന്നും കാസർഗോഡേക്ക് പോകുകയായിരുന്നു ഇവർ. കോഴിക്കോട് നിന്നായിരുന്നു പ്രതിയായ ജോർജ് കയറിയത്. തുടർന്ന് ഇയാൾ പെൺകുട്ടിയ്ക്ക് എതിർവശത്ത് ഇരുന്നു.

 arrestkannur-

ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ട ശേഷമായിരുന്നു ഇയാളുടെ നഗ്നത പ്രദർശനം . ഇയാൾ ലൈംഗികാവയവം പ്രദർശിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുവന്നത്. ഇയാളുടെ പ്രവൃത്തി പെൺകുട്ടി ചോദ്യം ചെയ്തതോടെ ഇയാൾ സീറ്റിൽ നിന്നും എഴുന്നേറ്റ് പോയി മറ്റൊരിടത്ത് ഇരുന്നു. എന്നാൽ സഹയാത്രികർ ഇയാളെ പിടിച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

കാസർകോഡ് എത്തിയ ഉടൻ തന്നെ പെൺകുട്ടി സ്റ്റേഷനിലെത്തി പോലീസിന് പരാതി നൽകി.ലൈംഗികാതിക്രമത്തിന്റെ വിഡിയോ പെൺകുട്ടി മൊബൈലിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂരാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+