• search
  • Live TV
കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കിടത്തി ചികിത്സയുള്ള സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് പ്രത്യേക ബ്ലോക്ക്

കാസർഗോഡ്; കോവിഡ് പരിശോധന നടത്തി വരുന്ന ജില്ലയിലെ കിടത്തി ചികിത്സയുള്ള സ്വകാര്യ ആശുപത്രികളില്‍ ,കോവിഡ് രോഗികളുടെ കിടത്തി ചികിത്സയ്ക്കായി പ്രത്യേക ബ്ലോക്ക് മാറ്റിവെക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംഘടിപ്പിച്ച ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആകെയുള്ള കിടക്കകളില്‍ 10 ശതമാനം ഇതിനായി മാറ്റിവെക്കണം .ഒക്‌ടോബര്‍ എട്ടു മുതല്‍ ഈ സംവിധാനം നിലവില്‍ വരും.ഇത് നടപ്പില്‍ വരുത്തിയെന്ന് ഉറപ്പു വരുത്താന്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കുന്നതിന് ഡിഎം ഒ യെ ചുമതലപ്പെടുത്തി.

ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ശക്തമായി നടപ്പിലാക്കും. നിരോധനാജ്ഞ പ്രഖ്യാപിച്ച മേഖലകളില്‍ അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടംകൂടുന്നത് വിലക്കിയിട്ടുണ്ട്. .നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ആഘോഷ പരിപാടികള്‍ പാടില്ല. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും .ആര്‍ ടി ഒ,ഫയര്‍ഫോഴ്‌സ്,എക്‌സ്സൈസ്,വനം വകുപ്പ് എന്നീ വകുപ്പിലെ യൂണിഫോം തസ്തികയിലുള്ളവര്‍ കോവിഡ് നിര്‍വ്യാപന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് കളക്ടര്‍ നിര്‍ദേശം നല്‍കി. റവന്യൂ വകുപ്പിലെ ഇന്‍സിഡന്റ് കമാണ്ടര്‍മാരും നിരോധനാജ്ഞ കര്‍ശനമായി നടപ്പാക്കുന്നതിന് ഇടപ്പെടണം.

പോലീസിലെയും ആരോഗ്യവകുപ്പിലെയും കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നവരെ താമസിപ്പിക്കുന്നത് പെരിയ പോളിടെക്‌നിക് കോളേജില്‍ ഡൊമിസിലറി കെയര്‍ സെന്റര്‍ ആരംഭിക്കും. ഇവിടെ ഭക്ഷണം,ശുചീകരണം എന്നിവ പഞ്ചായത്ത് സെക്രട്ടറി ഉറപ്പുവരുത്തണം.ഇതിനായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടറെ യോഗം ചുമതലപ്പെടുത്തി. ഡൊമിസിലറി കെയര്‍ സെന്ററില്‍ ആരോഗ്യ പരിപാലനം ഉറപ്പുവരുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.വീട്ടില്‍ സുരക്ഷിതരമായി താമസിക്കാന്‍ സൗകര്യമില്ലാത്ത രോഗികളയെയും ഡി എം ഒ യുടെ അംഗീകാരത്തോടെ ഇവിടെ താമസിപ്പിക്കാം.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളില്‍ പങ്കെടുക്കേണ്ടതിനാല്‍,കോവിഡ് നിര്‍വ്യാപനത്തിന്റെ ഭാഗമായി റെയില്‍വേസ്റ്റേഷനിലും വിമാനത്താവളത്തിലും ചുമതലപ്പെടുത്തിയ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരെ പിന്‍വലിക്കാന്‍ യോഗം അനുമതി നല്‍കി .മറ്റ് വകുപ്പുകളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി, ഇതിനായി നിയോഗിക്കും.

യുഡിഎഫിലേക്ക് തന്നെയോ.. ഒടുവിൽ മനസ് തുറന്ന് പിസി ജോർജ്ജ്.. ചർച്ചകൾ തുടങ്ങി..പക്ഷേ..

'രാഹുൽ ഗാന്ധി പട്ടായയിൽ നിന്നും തിരിച്ചു വരുന്നു'; കെഎൻ ഗണേഷിന്റെ കുറിപ്പിനെതിരെ പിസി വിഷ്ണുനാഥ്

ഇടതുമായി ചേര്‍ന്ന് മികച്ച നേട്ടം സ്വന്തമാക്കും;പിളര്‍പ്പില്ലാതെ ഒറ്റക്കെട്ടായ തീരുമാനത്തിലേക്ക് ജോസ്

ടൊവീനോയുടെ വയറിനുള്ളിലെ രക്തക്കുഴൽ മുറിഞ്ഞത് വേദനയ്ക്ക് കാരണം..'കള'യുടെ ഷൂട്ടിങ്ങ് നിർത്തിവെച്ചു

English summary
Special Block Will Allot For Covid Treatment in Private Hospitals With inpatient Treatment in Kasaragod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X