ഇതാണ് നാടൻ പോള്‍ വോൾട്ട്; സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റായ 13കാരൻ.. തുടർ പരിശീലനത്തിന് അവസരം
കാസർഗോഡ്; 'നാടൻ പോൾവാൾട്ട്' നടത്തി താരമായ 13 കാരന്റെ തുടർ പരിശീലനം ഏറ്റെടുത്ത് സ്പോർട് അക്കാദമി. കോതമംഗലം മാർ അത്തനേഷ്യസ് സ്പോർട്സ് അക്കാദമി അധികൃതരാണ് ഉപ്പള സ്വദേശിയായ 13 കാരൻ അഫ്സലിന് പരിശീലനം നൽകാൻ മുന്നോട്ട് വന്നിരിക്കുന്നത്. നാട്ടിൻ പുറത്ത് മുള കമ്പ് വെച്ച് പോൾവാൾട്ട് ചാടിയ അഫ്സലിന്റെ വീഡിയോ വൈറലായിരുന്നു.

കഴിഞ്ഞ ദിവസമാണ് പോൾവോൾട്ട് ചാടുന്ന അഫ്സലിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൻ വൈറലായത്. ഉപ്പള കടപ്പുറത്ത് വോളിബോൾ കളിക്കുന്നത് കണ്ട് നിന്നയാളായിരുന്നു അഫ്സൽ കമ്പ് വെച്ച് ചാടുന്നത് കണ്ടത്. ഇതോടെ ഇദ്ദേഹം മൊബൈലിൽ പകർത്തുകയായിരുന്നു. എന്നാൽ യാതൊരു പരിശീലവും ലഭിക്കാതെയാണ് അത്ഭുതരമായ പ്രകടനം അഫ്സൽ കാഴ്ചവെച്ചത്. കുട്ടിയുടെ വീട്ടുകാർക്ക് പോലും മകന്റെ പ്രകടത്തെ കുറിച്ച് അറിവില്ല.
അതേസമം വലിയ പോൾവാൾട്ട് താരമാകണമെന്നാണ് അഫ്സലിന്റെ ആഗ്രഹം. അക്കാദമിയുടെ വാഗ്ദാനം വലിയ പ്രതീക്ഷയാണ് അഫ്സലിനും കുടുംബത്തിനും നൽകുന്നുണ്ട്. ബിൽഡ് അപ് കാസർകോട് സംഘടനയും മംഗൽപ്പാടി ജനകീയ വേദിയും അഫ്സലിന് പിന്തുണ. ഉപ്പള ഗവ. ഹൈസ്കൂളിലെ 9ാം ക്ലാസ് വിദ്യാർഥിയാണ് അഫ്സൽ. കടൽക്ഷോഭത്തില‍് വീട് തകർന്ന് ഇപ്പോൾ മൂസോടിയിലെ ഒറ്റമുറി വീട്ടിലാണ് അഫ്സൽ കഴിയുന്നത്. ഉപ്പള സ്വദേശി മുഹമ്മദ് ഹനീഫയുടെയും ജമീലയുടെയും അഞ്ചുമക്കളിൽ രണ്ടാമനാണ് അഫ്സൽ.












Click it and Unblock the Notifications