കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പഴയിടം പാലുകാച്ചി: സംസ്ഥാന സ്കൂൾ കലോത്സവ ദക്ഷണശാല ഇക്കുറി ഗാന്ധിയൻ മോഡലിൽ!!കുറി ഗാന്ധിയൻ മോഡലിൽ

  • By D
Google Oneindia Malayalam News

കണ്ണൂർ: മഹാകവി പി യുടെ നാട്ടിൽ വച്ച് നടക്കുന്ന അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ പാലുകാച്ചൽ നടന്നു. നാളെ മുതൽ 28 വേദികളിലായി 239 ഇനങ്ങളില്‍ മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും. ഓരോ വേദിക്കും കാസര്‍കോട് ജില്ലയുടെ അഭിമാനമായ കവികളുടെയും എഴുത്തുകാരുടെയും കലാ സാംസ്‌കാരിക പ്രവര്‍ത്തകരുടെയും പേരുകളാണ് നല്‍കിയിരിക്കുന്നത്. നാലുദിനം വടക്കന്‍ തനിമ നിറഞ്ഞ ഭക്ഷണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഭക്ഷണക്കമ്മിറ്റി.

കൊല്ലത്ത് അപൂർവ ജപ്തി: ബാങ്ക് അധികൃതർ സ്ത്രീകളെയും കുട്ടികളെയും വീട്ടിനുള്ളിൽ പൂട്ടിയിട്ട് മടങ്ങികൊല്ലത്ത് അപൂർവ ജപ്തി: ബാങ്ക് അധികൃതർ സ്ത്രീകളെയും കുട്ടികളെയും വീട്ടിനുള്ളിൽ പൂട്ടിയിട്ട് മടങ്ങി

വ്യാഴാഴ്ച രാവിലെ 10.30-ന് പാലുകാച്ചല്‍ ചടങ്ങിനു ശേഷം ഇടതടവില്ലാതെ പാചകപ്പുര സജീവമാകും. കഴിഞ്ഞ 13 വര്‍ഷമായി സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ ഭക്ഷണം തയ്യാറാക്കി വരുന്ന പാചകരത്‌നം പഴയിടം മോഹനന്‍ നമ്പൂതിരിയാണ് ഇത്തവണയും ഭക്ഷണം തയ്യാറാക്കുന്നത്. 2750 പേരെ ഒരേ സമയം കസേരയില്‍ ഇരുത്തി ഇലയിട്ട് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഒരുക്കുക. ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികമായതിനാല്‍ ഗാന്ധി സ്മരണകളുണര്‍ത്തുന്ന ഭക്ഷണപന്തല്‍ ആയിരിക്കും ഒരുക്കുക. അതുകൊണ്ട് തന്നെ ഗാന്ധിജിയുടെ ആശ്രമത്തിന്റെ പേരായ സബര്‍മതി എന്നാണ് ഭക്ഷണപ്പുരയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.

pazhayidam-

ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നുമണി വരെ 15,000 പേര്‍ക്ക് പത്തുകൂട്ടം കറികളും ചോറും പായസവുമടങ്ങിയ വിഭവസമൃദ്ധമായ സദ്യയാണ് എല്ലാ ദിവസവും ഉണ്ടാവുക. പൂര്‍ണ്ണമായും അധ്യാപകരുടെയും അധ്യാപക പരിശീലകരുടെയും സേവനമാണ് ഭക്ഷണപ്പന്തലില്‍ ഒരുക്കിയിട്ടുള്ളത്. രണ്ട് ഷിഫ്റ്റുകളായി രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെയും മൂന്ന് മുതല്‍ രാത്രി 9.30 വരെയും 450 പേര്‍ വീതം സേവനത്തിനുണ്ടാകും.

സുരക്ഷയുടെ ഭാഗമായി ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല ഉദ്യോഗസ്ഥര്‍ കലോത്സവ വേദികള്‍ സന്ദര്‍ശിച്ചു. ആദ്യം വെളളിക്കോത്ത് മഹാകവി പി സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സന്ദര്‍ശനം നടത്തിയത്. സമ്മാനപ്പാച്ചില്‍ ബസ്സുകളുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം രാവിലെ മേളയിലെത്തുന്ന ആദ്യ സംഘത്തെ വരവേറ്റു കൊണ്ട് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു

English summary
State school youth festival food preparation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X